എന്നെക്കണ്ടാൽ അമ്മ ആ പാട്ട് പാടും, അതുകൊണ്ടാവണം മരിക്കും വരെ എന്റെ പേര് അമ്മ മറന്നില്ല

കൃഷ്ണനുണ്ണി എന്നാണ് പേര്. എന്നെക്കാൾ രണ്ടു വയസ്സിന് ഇളപ്പം. കാലത്ത് സ്‌കൂളിലേക്കുള്ള നടത്തത്തിനിടയിലാണ് എന്നും കൂടെ ചേരുക; ഗോപാലൻ നായരുടെ ചായപ്പീടിക കഴിഞ്ഞ് മലയാളം പ്ലാന്റേഷൻസിന്റെ തേയിലത്തോട്ടത്തിനിടക്കുള്ള മൺപാത രണ്ടായി പിരിയുന്നിടത്തു വെച്ച്. ചുണ്ടയിൽ അങ്ങാടിയും കടന്ന് സ്‌കൂളിന്റെ കോമ്പൗണ്ടിൽ എത്തിയ ശേഷമേ അവസാനിക്കൂ ഒരുമിച്ചുള്ള ഞങ്ങളുടെ നടത്തവും വർത്തമാനവും. പിന്നെ, അവൻ അവന്റെ ക്ലാസ്സിലേക്ക്, ഞാൻ എന്റേയും.

കാഴ്ച്ചയിലും പെരുമാറ്റത്തിലും സാധു. ശാന്തശീലൻ. നല്ല വായിച്ചറിവുണ്ട്. മിക്കപ്പോഴും ഫുട്‌ബോൾ ആയിരിക്കും ഞങ്ങളുടെ സംസാരവിഷയം. എന്നെപ്പോലെ കളിക്കമ്പക്കാരനാണ് അവനും. അച്ഛൻ നല്ല ഫുട്‌ബോളറായിരുന്നു. ഒരപകടത്തിൽ മരിച്ചുപോയി. പാൽ സൊസൈറ്റി ജീവനക്കാരിയായ അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പമാണ് ജീവിതം. സ്‌കൂളിലേക്കുള്ള നടത്തത്തിനിടെ സംസാരത്തിൽ ഇടവേള കടന്നുവന്നാൽ അവന്റെ ചുമലിൽ കയ്യിട്ട് വെറുതെ തമാശക്ക് അക്കാലത്തെ ഒരു ഹിറ്റ് ഗാനം മൂളും ഞാൻ:

Content Highlights: Explores the emotional connection of P. Bhaskaran's classic Malayalam Krishna songs with personal childhood memories., Highlights iconic Malayalam film songs dedicated to Lord Krishna, composed by legendary music directors., Analyzes the themes of maternal affection, devotion, and romance embedded in Bhaskaran Master's lyricism.

Continue reading