ഇന്ത്യന്‍ വിപണിയിലെ കൊറോണ ഇഫെക്ട്

കൊറോണ വൈറസിന്റെ വ്യാപനം നടപ്പുവര്‍ഷമായ 2020ല്‍ ലോക സാമ്പത്തിക വളര്‍ച്ചയുടെ വേഗത 0.3 ശതമാനം മുതല്‍ 0.4 ശതമാനംവരെ കുറയ്ക്കുമെന്ന് അന്തര്‍ദേശീയ സംഘടനകള്‍ കരുതുന്നു. ചൈനയിലേയും തെക്കു കിഴക്കേഷ്യന്‍ മേഖലയിലുമുണ്ടായ വേഗക്കുറവാണിതിനു കാരണം.
2020 വര്‍ഷം ലോക സാമ്പത്തിക വളര്‍ച്ച 3.3 ശതമാനമായിരിക്കുമെന്നാണ് അന്തരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍. സ്ഥിതി നിയന്ത്രിക്കാനെടുക്കുന്ന സമയത്തിനനുസരിച്ചേ വളര്‍ച്ചയടെ കുറവ് എത്രമാത്രമായിരിക്കുമെന്ന് പറയാന്‍ കഴിയുകയുള്ളു. അവശ്യ സര്‍വീസുകളും തുറമുഖങ്ങളും ഉല്‍പാദന കേന്ദ്രങ്ങളും ചൈന പതിയെ തുറക്കാന്‍ തുടങ്ങിയിരിക്കുന്നു. പകര്‍ച്ച വ്യാധിയുടെ വ്യാപനം ചില പ്രവിശ്യകള്‍ മാത്രം കേന്ദ്രീകരിച്ചാണെന്നും 2020 ന്റെ ആദ്യ പകുതിയിലെ തണുപ്പുകാലത്ത് ഇതധികമായിരുന്നുവെങ്കിലും ജൂണില്‍ ചൈനയില്‍ വേനല്‍ തുടങ്ങുന്നതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നും വിദഗ്ധര്‍ കരുതുന്നു.
മൊത്തം വ്യാപാരത്തിന്റെ 10 ശതമാനത്തിലധികം ഇടപാടുകള്‍ നടത്തന്ന ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. മൊത്തം ഇറക്കമതിയുടെ 15 ശതമാനവും ചൈനയില്‍ നിന്നാണ്. എന്നാല്‍ 5 ശതമാനം മാത്രമേ ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നുള്ളു. 2003 മുതല്‍ 2019 വരെയുള്ള കാലം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന. ഇക്കാലം ഉല്‍പന്ന വ്യാപാരത്തിന്റെ മൊത്ത വര്‍ഷാന്ത വളര്‍ച്ചാ നിരക്കില്‍ 10 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുകയും 20 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 87 ബില്യണ്‍ യുഎസ് ഡോളറായി ഉയരുകയും ചെയ്തു.
2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.1 ശതമാനമായിരുന്നു. ചൈനയുമായുള്ള ഉല്‍പന്നങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന മൊത്തം വ്യാപാര കമ്മി ജഡിപി യുടെ 0.03 ശതമാനം മാത്രമാണ്. നിര്‍മ്മാണ ഉല്‍പന്നങ്ങളാണ് പ്രധാനമായും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു വരുന്നത്. അവശ്യ ഇറക്കുമതി സാധനങ്ങള്‍ കിട്ടാതായാല്‍ മാത്രമേ അതു നമ്മെ ബാധിക്കുകയുള്ളു. ചൈനയിലെ വാഹന, ഇലക്ട്രോണിക്, ഫാര്‍മ, ഉപഭോക്തൃ ഉല്‍പന്ന, എഞ്ചിനീയറിംഗ്, ലോഹ മേഖലകളിലേക്കാവശ്യമായ വലിയൊരളവോളം അസംസ്‌കൃത വസ്തുക്കളും അര്‍ധ നിര്‍മ്മിത ഉല്‍പന്നങ്ങളുമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
ചൈനയില്‍ കച്ചവടം കുറയുന്നതുകൊണ്ട് വാഹനങ്ങളുടേയും വാഹന സംബന്ധിയായ ഉല്‍പന്നങ്ങളുടേയും കയറ്റുമതിയെ ബാധിക്കും. ചൈനയില്‍ നിന്നുള്ള ഉല്‍പാദന ഘടകങ്ങളുടെ വരവു കുറയുന്നത് അഭ്യന്തര ഉല്‍പാദനത്തേയും ലാഭത്തേയും ബാധിക്കും. മരുന്നുകളുടെ പ്രധാന ചേരുവകളുംമറ്റും ചൈനയില്‍ നിന്നാണു വരുന്നത്. അടിസ്ഥാന അസംസ്‌കൃത ഉല്‍പന്നങ്ങളുടേയും രാസവസ്തുക്കളുടേയും ലഭ്യതയിലാുണ്ടാകുന്നകുറവ് അന്തര്‍ദേശിയ വിലകളേയും ലാഭത്തേയും ബാധിക്കും. മറുവശത്ത് ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതയിലെകുറവും മറ്റു കേന്ദ്രങ്ങളില്‍നിന്നു വരുന്നവയുടെ വിലക്കൂടുതലും ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ ലാഭം കുറയ്ക്കുകയും ചെയ്യും.
ആഗോള രംഗത്ത് ഇന്ത്യയ്ക്ക് ശക്തമായ സാന്നിധ്യമുള്ള രാസമേഖലയില്‍ ചൈനയിലെ മാന്ദ്യം നമുക്കു ഗുണകരമായിത്തീരും. ഈ രംഗത്ത് ഇന്ത്യയുടെ വിതരണ ശൃംഖല സജീവമാണ്. എണ്ണ ,വാതക രംഗത്തെ ഉല്‍പന്ന വിലക്കുറവ് ഇടക്കാലയളവില്‍ എണ്ണ വിതരണക്കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കും. എന്നാല്‍ ഹൃസ്വ കാലയളവില്‍ ക്രൂഡോയില്‍ വിലക്കുറവ് ചരക്കുപട്ടികയില്‍ നഷ്ടം ഉണ്ടാക്കിയേക്കും.
തുണിത്തരങ്ങളുടേയും വസ്ത്രങ്ങളുടേയും വമ്പന്‍ കയറ്റുമതിക്കാരായ ചൈനയുടെ തളര്‍ച്ച ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍കയറ്റുമതി അവസരങ്ങള്‍ തുറന്നേക്കും. ഉരുക്കുപോലുള്ള ലോഹങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാണ്. ഇറക്കുമതിയിലുണ്ടാകുന്നവീഴ്ച നാട്ടിലെ ഉരുക്കുല്‍പാദക വ്യവസായത്തിന് ഗുണകരമായിത്തീര്‍ന്നേക്കാം. ആഗോളതലത്തില്‍ ഉരുക്കിന്റെ വില വലിയ തോതില്‍ ചഞ്ചലമാണ് എന്ന വസ്തുത അശുഭമാണ്. ആവശ്യക്കാരുടെ കുറവും ചൈനയിലെ വ്യാപാര തടസവുമാണിതിനു കാരണം.
2001 സെപ്തംബര്‍ 11ല്‍ യുഎസില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം 2003ല്‍ സാര്‍സ് അണുബാധയാണ് ആഗോള തലത്തില്‍ വന്‍തോതില്‍ ഭീതി വിതച്ചത്. സാര്‍സിന്റെ സാമ്പത്തിക ആഘാതം പരിമിതമായിരുന്നുവെങ്കിലും പകര്‍ച്ചവ്യാധി ഉയര്‍ത്തിയ ഭയമെന്ന നിലയില്‍ ലോക ഓഹരി വിപണിയില്‍ അതിന്റെ ഫലം വലുതായിരുന്നു. എന്നാല്‍ തെക്കുകിഴക്കന്‍ മേഖലയിലെ പരിമിതമായ സംഭവങ്ങളൊഴിച്ച് ലോകസാമ്പത്തിക വിപണിയെ കൊറോണ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല.
ഭയാശങ്കകള്‍ ഒഴിയുന്ന സാഹചര്യത്തില്‍ ഇടക്കാലത്തേക്കുള്ള പരിമിതമായഫലം ഒഴികെ കൂടുതലൊന്നും സംഭവിക്കില്ലെന്ന പ്രത്യാശയിലാണ് വിപണി. ഉയര്‍ന്ന തോതിലുള്ള ധനകമ്മി കുറയ്ക്കാനും ചൈനയുമായുള്ള വ്യാപാരം വൈവിധ്യ വല്‍ക്കരിക്കാനും ലോകം ആഗ്രഹിക്കുന്നു. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപ, നിര്‍മ്മാണ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്കനുകൂലമായി ഈയവസരം പ്രയോജനപ്പെടുത്താന്‍ കഴിയും. ഇപ്പോഴത്തെ നിലയില്‍ കൊറോണ ഭീതി നമ്മുടെ ലാഭ വളര്‍ച്ചാ (നിഫ്റ്റി 50 ഇപിഎസ്) കണക്കു കൂട്ടലില്‍ മാറ്റം വരുത്താനിടയില്ല. 2020 സാമ്പത്തിക വര്‍ഷം മുതല്‍ 2022 സാമ്പത്തിക വര്‍ഷം വരെയുള്ള മൊത്തം വര്‍ഷാന്ത വളര്‍ച്ചാ നിരക്കായ 15 ശതമാനത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ല. നിഫ്റ്റി 50 ലെ ഒരു വര്‍ഷ ലക്ഷ്യം 12,700 തന്നെയായിരിക്കും.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)
Content Highlights: