നിക്ഷേപിക്കാന്‍ മാത്രമല്ല, പിന്‍വലിക്കാനും വേണം ആസൂത്രണം| Sequence of Returns Risk Explained

വമ്പന്‍ വിജയ ലക്ഷ്യമുള്ള ക്രിക്കറ്റ് ടീമിന് തുടക്കത്തില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായെന്ന് കരുതുക. മധ്യനിര നന്നായി കളിച്ചാലും ടീം സമ്മര്‍ദത്തിലായിരിക്കും. ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാര്‍ തുടക്കത്തില്‍ നന്നായി സ്‌കോര്‍ ചെയ്തിരുന്നുവെങ്കില്‍ ടീം സമ്മര്‍ദത്തിലാവില്ല. ബാക്കിയുള്ള ലക്ഷ്യം എളുപ്പത്തില്‍ പിന്തുടര്‍ന്ന് നേടാന്‍ കഴിയുന്നതിനാല്‍ വിജയ സാധ്യത കൂടും. നിക്ഷേപത്തോടൊപ്പം ഇത് ചേര്‍ത്ത് വായിക്കാം. ഒരു കോടി രൂപയുടെ സമ്പാദ്യമുള്ള വിരമിച്ച രണ്ടുപേരെ ഇതിനായി ഉദാഹരിക്കാം. അവര്‍ വര്‍ഷം അഞ്ച് ലക്ഷം രൂപ വീതം പിന്‍വലിക്കുന്നു. അതായത് 10 വര്‍ഷത്തിനുള്ളില്‍ മൊത്തം 50 ലക്ഷം രൂപ.
10 വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ നിക്ഷേപകന് 37.32 ലക്ഷം രൂപയാണ് മിച്ചമുണ്ടായിരുന്നത്. രണ്ടാമത്തെ നിക്ഷേപകന്റെ പോര്‍ട്‌ഫോളിയോ ആകട്ടെ 58.52 ലക്ഷം രൂപയായി വളരുകയും ചെയ്തു. രണ്ടാമത്തെ നിക്ഷേപകനേക്കാള്‍ ആദ്യത്തെ നിക്ഷേപകന്റെ സമ്പത്തില്‍ 36 ശതമാനം കുറവ്. എങ്ങനെ ഇത് സംഭവിച്ചുവെന്ന് വിലയിരുത്താം.
Content Highlights: The Impact of Market Timing on Retirement Income: Mitigating Sequence of Returns Risk