കാത്തിരിപ്പ് കാലയളവ് കുറച്ചു: 65ന് മുകളിലുള്ളവര്‍ക്കും ഇന്‍ഷുറന്‍സ്, വിശദാംശങ്ങള്‍ അറിയാം

65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുകൂടി ആരോഗ്യ പരിരക്ഷ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങളാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ ഈയിടെ പ്രഖ്യാപിച്ചത്. ഇതോടെ പ്രായ വ്യത്യാസമില്ലാതെ ലളിതമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാനുള്ള അവസരമൊരുങ്ങി.
65 വയസ്സുവരെയുള്ളവര്‍ക്കു മാത്രമെ നേരത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ചേരാന്‍ കഴിയുമായിരുന്നുള്ളൂ. അതായത് ആരോഗ്യ പരിരക്ഷ ലഭിക്കാനുള്ള പ്രവേശന പ്രായം 65 വയസ്സായി നിശ്ചയിച്ചിരുന്നു. 65ന് മുകളിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് അനുവദിക്കണമോയെന്ന കാര്യത്തില്‍ നേരത്തെ കമ്പനികള്‍ക്ക് തീരുമാനമെടുക്കാമായിരുന്നു. ഇപ്പോഴിത് നിര്‍ബന്ധ വ്യവസ്ഥയായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളും ഉപാധികളും ഏറെയുണ്ടായിരുന്നു. കോ-പേയ്‌മെന്റ് ഉള്‍പ്പടെ. അതുകൊണ്ടുതന്നെ പരിരക്ഷ പലപ്പോഴും നാമമാത്രമാകുന്ന സാഹചര്യവുമുണ്ടായി. ഈ വ്യവസ്ഥകളില്‍ ഇനി മാറ്റംവന്നേക്കാം.
Content Highlights: Health Insurance Now Available for Individuals Over 65: Reduced Waiting Period