സമാനതകളില്ലാത്ത പാരമ്പര്യം: കോർപ്പറേറ്റ് ലോകത്ത് മറ്റൊരു കുടുംബത്തർക്കത്തിന് ടി.വി.എസ്., നിയമപോരാട്ടത്തിന് വഴിമാറുമോ?

ഇന്ത്യൻ വ്യാവസായികചരിത്രത്തിൽ സമാനതകളില്ലാത്ത പാരമ്പര്യവും പ്രതാപവുമുള്ള ടി.വി.എസ്. സാമ്രാജ്യത്തിന്റെ അമരത്ത് കുടുംബ യുദ്ധം മുറുകുന്നു. ദശാബ്ദങ്ങളുടെ പാരമ്പര്യവും കോടികളുടെ വിപണിമൂല്യവുമുള്ള വ്യവസായ കുടുംബത്തിനുള്ളിൽ, ആസ്തികളുടെയും സാമ്പത്തിക ഉടമസ്ഥതയുടെയും വിഭജനത്തെച്ചൊല്ലി രണ്ട് ചേരികൾ രൂപപ്പെട്ടിരിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായ നിയമ-കോർപ്പറേറ്റ് യുദ്ധത്തിലേക്ക് വഴിമാറിയതോടെ ഇരുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്നത് കുടുംബത്തിലെ സ്വാധീനമുള്ള നാല് വ്യക്തിത്വങ്ങളാണ്.
ഒരു വശത്ത് ടി.വി.എസ്. ഗ്രൂപ്പിന്റെ അമരക്കാരനായ വേണു ശ്രീനിവാസനും അദ്ദേഹത്തിന്റെ മകൻ സുദർശൻ വേണുവുമാണ്. മറുവശത്ത് വേണു ശ്രീനിവാസന്റെ ഭാര്യയും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മല്ലിക ശ്രീനിവാസനും മകൾ ലക്ഷ്മി വേണുവുമാണ്. ടി.വി.എസ്. മോട്ടോർ, ടി.വി.എസ്. ഹോൾഡിങ്സ്, സുന്ദരം ക്ലേട്ടൺ ലിമിറ്റഡ്, ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് ലിമിറ്റഡ് എന്നീ വമ്പൻ സ്ഥാപനങ്ങളുടെ നിയന്ത്രണവും ഭരണനേതൃത്വവും ഈ നാലുപേരുടെ കൈകളിലാണ്.
Content Highlights: A major corporate dispute has emerged within the TVS family regarding the division of assets and financial ownership., Mallika Srinivasan and Lakshmi Venu are demanding transparent and fair asset division, questioning the 2024 agreement., Venu Srinivasan and Sudarshan Venu have maintained strategic silence amid the ongoing boardrom and family tensions., The dispute highlights the clash between management control and actual financial ownership in major TVS entities like TVS Motor and SCL.