നിക്ഷേപം ഇപ്പോള്‍ നഷ്ടത്തിലാണോ? ഓവര്‍ലാപിങ് ഒഴിവാക്കി പോര്‍ട്‌ഫോളിയോ ശുദ്ധീകരിക്കാം

അഞ്ച് വര്‍ഷം മുമ്പാണ് സൗമ്യ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയത്. നേരത്തെ 15 ശതമാനത്തോളം നേട്ടമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നഷ്ടത്തിലായിരിക്കുന്നു. 25 ലക്ഷത്തോളം രൂപ ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. ഓഹരി വിപണി തുടര്‍ച്ചയായി തിരുത്തല്‍ നേരിടുന്നതിനാല്‍ ഇനിയെന്തു ചെയ്യണമെന്ന ആശങ്കയിലാണ് സൗമ്യ. നിക്ഷേപമെല്ലാം പിന്‍വലിച്ച് ബാങ്കിലിടാന്‍ സുഹൃത്തുക്കളില്‍ പലരും ഉപദേശിക്കുന്നു.
മികച്ചതെന്ന് കേള്‍ക്കുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയായിരുന്നു സൗമ്യ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഫണ്ടുകളുടെ എണ്ണം 25ലേറെയായി. അഞ്ച് സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍, രണ്ട് മിഡ് ക്യാപ്, ഒരു ഫ്‌ളക്‌സി ക്യാപ്, ഇന്‍ഡക്‌സ് ഫണ്ടുകള്‍, പിന്നെ വിവിധ സെക്ടറുകളെ പ്രതിനിധീകരിക്കുന്ന സെക്ടറല്‍-തീമാറ്റിക് ഫണ്ടുകള്‍ എന്നിങ്ങനെ നീണ്ടുകിടക്കുന്നു നിക്ഷേപിച്ച ഫണ്ടുകളുടെ എണ്ണം. 10,000 രൂപ മാത്രം നിക്ഷേപമുള്ള അഞ്ചോളം ഫണ്ടുകളുമുണ്ട്.
Content Highlights: Optimize your mutual fund portfolio. Diversify wisely, reduce overlap, and boost returns.