ഡിജിറ്റല്‍ ഗോള്‍ഡ് സുരക്ഷിതമോ; സെബിയുടെ മുന്നറിയിപ്പ് അവഗണിക്കാനാവില്ല

#ഡോ.ആന്റണി
Image: Freepik
Image: Freepik

ശമ്പളം കിട്ടിയാല്‍ രശ്മി ആദ്യം ചെയ്യുന്നത് ആപ്പുവഴി ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുകയെന്നതാണ്. ഇപ്പോള്‍ നല്ലൊരു തുക ഇത്തരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയതിനാല്‍ ഇപ്പോഴത്തെ വിലവര്‍ധനയില്‍ കാര്യമായ നേട്ടം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഈയിടെ ഡിജിറ്റല്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട് സെബി നല്‍കിയ മുന്നറിയിപ്പുകള്‍ ആശങ്കക്ക് കാരണമായി.

സ്വര്‍ണം വാങ്ങാതെ നിക്ഷേപിക്കാനുള്ള സാധ്യത ഇടിഎഫും ഗോള്‍ഡ് ഫണ്ടുകളും മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇവയെല്ലാം വര്‍ഷങ്ങള്‍ക്കുമുമ്പേ നിക്ഷേപ ലോകത്തുള്ളവയാണ്. മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ നിയന്ത്രണത്തിലുള്ള ഈ പദ്ധതികള്‍ക്ക് ആഗോളതലത്തിലും ഇന്ത്യയിലും വ്യാപകമായ സ്വീകാര്യത ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പാണ് യുപിഐ സേവനം നല്‍കുന്ന വിവിധ ആപ്പുകളും മറ്റും ഡിജിറ്റല്‍ ഗോള്‍ഡിന്റെ വിതരണക്കാരായത്. ഇതില്‍ നിക്ഷേപിക്കുന്നവരാകട്ടെ ഭൂരിഭാഗവും ചെറുപ്പക്കാരുമാണ്.

Content Highlights: Is digital gold safe? SEBI issues a warning. Explore risks and secure investment alternatives like Gold ETFs & EGRs.

Continue reading