നീല ഡപ്പിയിലെ ഒറ്റമൂലി, അച്ഛന് മകനില്‍ പരീക്ഷിച്ച മരുന്ന്, അളിയന്റെ പേരും | വിക്സിന്റെ വിജയകഥ

തുമ്മലോ ജലദോഷമോ ശ്വാസംമുട്ടലോ തുടങ്ങി രോഗമെന്തുമാവട്ടെ നമ്മള് ആദ്യം ചോദിക്കുന്നത് വിക്സുണ്ടോ എന്നാവും അല്ലേ? നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു, ഈ നീല ഡപ്പിയിലെ വെള്ളനിറത്തിലുള്ള ഈ 'മാജിക്കല്‍ റെമഡി'. വിക്സ് കണ്ടുപിടിക്കപ്പെട്ട ചരിത്രം പരിശോധിക്കണമെങ്കില്‍ 130 വര്‍ഷങ്ങള്‍ പിന്നിലേക്ക് പോകേണ്ടിവരും. രോഗിയായ മകന് വേണ്ടി അമേരിക്കക്കാരനായ ലന്സ്ഫോര്ഡ് റിച്ചാര്ഡ്സണ് എന്നൊരു ഫാര്‍മസിസ്റ്റ് വികസിപ്പിച്ച റിച്ചാര്‍ഡ്സണ്‍സ് ക്രൂപ്പ് ആന്റ് ന്യുമോണിയ ക്യൂര്‍ സാവ് എന്ന മരുന്ന് നമ്മളിന്ന് കാണുന്ന വിക്സ് വേപ്പൊറബ് ആയതിന് പിന്നില്‍ വിക്സ് മണമുള്ളൊരു കഥയുണ്ട്. റിച്ചാര്ഡ്സണ് കണ്ടുപിടിച്ച മരുന്നിന്റെ പേരായി ഭാര്യാസഹോദരന്റെ പേര് വന്നതിന് പിന്നിലുമുണ്ടൊരു കൗതുകം നിറഞ്ഞ കാരണം.
ഫാര്‍മസിസ്റ്റ് കണ്ടുപിടിച്ച ഒറ്റമൂലി
Content Highlights: vicks vaporub history vicks brand story