5000 രൂപയിൽ തുടക്കം, നാല് തുള്ളിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേയ്ക്ക്; ഉജാലയുടെ കഥ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വെറും നാല് തുള്ളിയിലൂടെ തൂവെള്ള തുണികളുടെ വെണ്‍മ നിലനിര്‍ത്താന്‍ നമ്മളെ പഠിപ്പിച്ച ഉജാല. കേരളത്തില്‍ പിറന്ന് രാജ്യമെങ്ങും വ്യാപിച്ച ഉജാല മാര്‍ക്കറ്റിലെ ആദ്യത്തെ നീലം ആയിരുന്നില്ല. പക്ഷേ, പോകപ്പോകെ നീലം എന്നാല്‍ ഇന്ത്യയ്ക്ക് ഉജാല മാത്രമായി മാറി. കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഉജാല എങ്ങനെയാണ് ദേശങ്ങള്‍ കീഴടക്കിയത്?  കാലത്തിനൊപ്പം സഞ്ചരിച്ച ജ്യോതി ലാബ്‌സിന്റെ വളര്‍ച്ച എങ്ങനെയായിരുന്നു? 

തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷകകുടുംബത്തില്‍ ജനിച്ച എംപി രാമചന്ദ്രന്‍ എന്ന ബിസിനസ്സുകാരനാണ് നമ്മുടെ സ്വന്തം ഉജാലയ്ക്ക് പിറവി നല്‍കിയത്. വലുതാകുമ്പോള്‍ ഡോക്ടറാവണമെന്നായിരുന്നു രാമചന്ദ്രന്റെ ആഗ്രഹം. സ്‌കൂള്‍ പഠനത്തിന് ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പിന് ചേര്‍ന്നെങ്കിലും മാര്‍ക്ക് കുറവായിരുന്നു. അങ്ങനെ, മെഡിസിന്‍ എന്ന സ്വപ്നം ഉപേക്ഷിച്ച് തൃശ്ശൂരിലെ സെന്റ് തോമസ് കോളേജില്‍ ബി.കോമിന് ചേര്‍ന്നു. അത് പൂര്‍ത്തിയാക്കിയതോടെ അക്കൗണ്ടിങ്ങില്‍ ഉന്നത പഠനം നടത്താനായി കൊല്‍ക്കത്തയിലെത്തി. പഠനത്തിനുശേഷം 1971ല്‍ മുംബൈയിലുമെത്തി. ആദ്യം വിദ്യാഭ്യാസ ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയിലായിരുന്നു തുടക്കം. പിന്നീട് മുംബൈയില്‍ തന്നെയുള്ള ഒരു കെമിക്കല്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിക്ക് കയറി. അന്ന് 150 രൂപയായിരുന്നു ശമ്പളം. ജോലിക്കിടെ ബോംബെ യൂണിവേഴ്സിറ്റിയില്‍നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദവും നേടി. ഇതിനിടെ വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യയെയും മുംബൈയിലേക്ക് ഒപ്പം കൂട്ടി. അതിനോടകം ജോലി ചെയ്തു തുടങ്ങിയ കാലം മുതല്‍ സ്വരുക്കൂട്ടിയ പണം കൊണ്ട് മുംബൈയില്‍ ഒരു ചെറിയ ഫ്‌ളാറ്റ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 

Content Highlights: Ujala success story, starting with just 5,000 rupees, became a household name with its innovative

Continue reading