ചേട്ടനുണ്ടാക്കിയ 'പ്യൂമ', അനിയനുണ്ടാക്കിയ 'അഡിഡാസ്'; കുടുംബവഴക്കില്‍ വളര്‍ന്ന ഭീമന്‍ ബ്രാന്‍ഡുകള്‍

പ്യൂമ, അഡിഡാസ് | Created Image
പ്യൂമ, അഡിഡാസ് | Created Image

അഡിഡാസ് & പ്യൂമ. ആളുകള്‍ കണ്ണുംപൂട്ടി 'യെസ്' പറയാന്‍ മടിക്കാത്ത രണ്ട് ബ്രാന്‍ഡുകള്‍. സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് രംഗത്തെ രണ്ട് ഭീമന്മാര്‍ എന്നതിനപ്പുറത്തേക്ക് സഹോദരന്മാരായ രണ്ടു പേര്‍ തമ്മിലുള്ള മത്സരമാണ് ഈ ബ്രാന്‍ഡുകളുടെ പിറവിയിലേക്ക് നയിച്ചത് എന്നറിയാമോ? ഡാസ്‌ലര്‍ ബ്രദേര്‍സ് എന്നറിയപ്പെടുന്ന റുഡോള്‍ഫ്(റുഡി), അഡോള്‍ഫ്(ആഡി) എന്നിവരാണ് ലോകത്തെ മുന്‍നിരയിലുള്ള രണ്ട് സ്‌പോര്‍ട്‌സ് ബ്രാന്‍ഡിന്റെ പിതാക്കന്മാര്‍. ഈ രണ്ട് കമ്പനികളും ലോക കായികരംഗത്തെ വമ്പന്‍ ബ്രാന്‍ഡുകളായതിന് പിന്നിലുള്ളത് തീരാത്ത പകയുടേയും പ്രതികാരത്തിന്റേയും മത്സരബുദ്ധിയുടേയും ചരിത്രമാണ്. ജര്‍മനിയിലെ ഔറാഹ്‌ നദിക്കരയിലെ വീട്ടിലെ വാഷ്‌റൂമില്‍ പ്രവര്‍ത്തിച്ചിരുന്ന ഷൂ കമ്പനിയില്‍ തുടങ്ങി ശവക്കല്ലറ വരെ നീണ്ട ആ തര്‍ക്കം ബ്രാന്‍ഡ് ചരിത്രങ്ങളില്‍ ഇടം നേടിയത് എങ്ങനെയാണ്? ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന രണ്ട് ഷൂ ബ്രാന്‍ഡുകളായി അഡിഡാസും പ്യൂമയും വളര്‍ന്നതെങ്ങനെയാണ്? 

ഡാസ്‌ലര്‍ സഹോദരന്മാരുടെ കമ്പനി 

Content Highlights: Dassler brothers feud history of adidas and puma major sports brands in world

Continue reading