ഭരണഘടനയെ മാനിക്കാത്ത അധികാരപ്രയോഗങ്ങൾ ദേശീയ സമരങ്ങൾക്ക് വഴിതുറക്കുന്നു- മന്ത്രി എ.പി. അനിൽകുമാർ

മഞ്ചേരി : രാജ്യത്തിന്റെ ഭരണഘടനയെയും ജനങ്ങളെയും അവഗണിച്ചുകൊണ്ടുള്ള അധികാരപ്രയോഗങ്ങൾ രാജ്യം മുഴുവനും ജന്തർമന്തർ മാതൃകയിലുള്ള പ്രക്ഷോഭങ്ങൾ ക്ഷണിച്ചുവരുത്തുകയാണെന്ന് മന്ത്രി എ.പി. അനിൽകുമാർ. സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്.) സുവർണജൂബിലിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി നെല്ലിക്കുത്ത് സംഘടിപ്പിച്ച ഹിസ്റ്ററി കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിൽ ഇതരമതവിശ്വാസികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നിയമനിർമാണം നടന്നുകഴിഞ്ഞു. ആരാധനാലയങ്ങളുടെ സ്വത്തുക്കൾ അതത് മതവിശ്വാസികളാണ് കൈകാര്യം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി അധ്യക്ഷനായി. പി. സുരേന്ദ്രൻ, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഉസ്മാൻ താമരത്ത് എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, കെ.എ. റഹ്മാൻ ഫൈസി, സലിം എടക്കര, സി.എച്ച്. ത്വയ്യിബ് ഫൈസി, കാസിം ഫൈസി പോത്തനൂർ, കാരക്കാടൻ കുഞ്ഞുട്ടി, ഫഖ്റുദ്ദിൻ തങ്ങൾ, ഒ.ടി. മുസ്തഫ ഫൈസി, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട് എന്നിവർ പ്രസംഗിച്ചു.