നിഷേധിച്ച ആനുകൂല്യങ്ങൾക്കായി ജീവനക്കാർ കാത്തിരിക്കുന്നു -എസ്.ഇ.യു.

കൂട്ടിലങ്ങാടി : കഴിഞ്ഞ സർക്കാരിനെതിരായ സർവീസ് സമൂഹത്തിന്റെ വികാരത്തിന്റെകൂടി പ്രതിഫലനമാണ് യു.ഡി.എഫ്. വിജയമെന്നും ഇതു മനസ്സിലാക്കി ശമ്പളപരിഷ്കരണമടക്കമുള്ള വിഷയങ്ങളിൽ അനുഭാവപൂർവമായ തീരുമാനം കൈക്കൊള്ളാൻ വൈകരുതെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) സർക്കാരിനോട് ആവശ്യപ്പെട്ടു.
സംഘടനാചർച്ചയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. ചേക്കുട്ടി അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ ഉദ്ഘാടനംചെയ്തു. മങ്കട മണ്ഡലം ട്രഷറർ കുരിക്കൾ മുനീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, സംസ്ഥാന വൈസ് പ്രസിഡന്റും നിരീക്ഷകനുമായ ടി.എ. സലീം കാസർകോട്, സഹനിരീക്ഷകൻ റഷീദ് തട്ടൂർ, എസ്.ഇ.യു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. റഷീദ് കോട്ടയ്ക്കൽ, മങ്കട പഞ്ചായത്ത് പ്രസിഡന്റ് യു.പി. ഫാത്തിമ, സി.പി. ആബിദ് അഹമ്മദ്, ജാസിർ അഹ്സൻ, എം. ഷഹീദലി തുടങ്ങിയവർ പ്രസംഗിച്ചു.