എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

എന്‍. പ്രഭാകരന്‍ |ഫോട്ടോ: പി. ജയേഷ്‌
എന്‍. പ്രഭാകരന്‍ |ഫോട്ടോ: പി. ജയേഷ്‌

കൊച്ചി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ. പ്രഭാകരന്. അദ്ദേഹം രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മായാമനുഷ്യർ എന്ന നോവലാണ് മലയാളത്തിൽനിന്ന്  പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

മാർച്ച് 31-ന് ന്യൂഡൽഹിയിൽവെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.

24 ഇന്ത്യൻ ഭാഷകളിൽനിന്നായി തിരഞ്ഞെടുത്ത എട്ട് കവിതാസമാഹാരങ്ങൾ, നാല് നോവലുകൾ, ആറ് ചെറുകഥാ സമാഹാരങ്ങൾ, രണ്ട് ലേഖനങ്ങൾ, ഒരു വിമർശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓർമക്കുറിപ്പുകൾ എന്നിവയാണ് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്.

ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തിൽനിന്നുള്ള ജൂറി അംഗങ്ങൾ.

Content Highlights: N. Prabhakaran honored with the Kendra Sahitya Akademi Award., Award-winning work is the novel 'Mayamanushyar'., The book is published by Mathrubhumi Books.