എഴുത്ത് അനുഭവങ്ങളോടുള്ള പ്രതികരണം -ഷീലാ ടോമി

കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടന്ന പുസ്തകവിചാരം പരിപാടിയിൽ 'കിളിനോച്ചിയിലെ ശലഭങ്ങൾ' എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ഷീലാ ടോമി സംസാരിക്കുന്നു. ബിന്ദു ആമാട്ട് സമീപം
കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടന്ന പുസ്തകവിചാരം പരിപാടിയിൽ 'കിളിനോച്ചിയിലെ ശലഭങ്ങൾ' എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ഷീലാ ടോമി സംസാരിക്കുന്നു. ബിന്ദു ആമാട്ട് സമീപം

കോഴിക്കോട്: മാതൃഭൂമി ബുക്‌സില്‍ വായനക്കാരുടെ പ്രതിമാസക്കൂട്ടായ്മയായ പുസ്തകവിചാരം പരിപാടിയില്‍ ഷീലാ ടോമിയുടെ 'കിളിനോച്ചിയിലെ ശലഭങ്ങള്‍' എന്ന പുസ്തകത്തെക്കുറിച്ച് മുഖാമുഖ ചര്‍ച്ച നടത്തി.

ഓരോ സംഭവങ്ങളോടും ഓരോ അനുഭവങ്ങളോടുമുള്ള തന്റെ പ്രതികരണങ്ങളാണ് എഴുത്തായി പിറക്കുന്നതെന്ന് ഷീലാ ടോമി അഭിപ്രായപ്പെട്ടു. പല ആളുകളുടെയും ജീവിതാനുഭവങ്ങള്‍ കഥകളായി മാറുന്നുണ്ട്. അവരുടെ കഥകള്‍ ഉള്‍ക്കൊള്ളാന്‍ വായനക്കാരും തയ്യാറാകുന്നുണ്ട്. അത്തരത്തില്‍ കണ്‍മുന്നില്‍കണ്ട ചില ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും കഥകളാണ് ഈ പുസ്തകമെന്നും ഷീലാ ടോമി പറഞ്ഞു. ബിന്ദു ആമാട്ട് മോഡറേറ്ററായി.

Content Highlights: sheela tomy talks in mathrubhumi books pusthakavijaram