'ഗ്രന്ഥകാരന്റെ മരണവും മറ്റ് ഭീതികഥകളും' പ്രകാശനം ചെയ്തു

മരിയ റോസ് എഴുതിയ ഏറ്റവും പുതിയ പുസ്തകം 'എഴുത്തുകാരന്റെ മരണവും മറ്റ് ഭീതി കഥകളും' എഴുത്തുകാരന്‍ ലാജോ ജോസ് പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സാണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു പ്രകാശന ചടങ്ങുകള്‍.
മമ്പാട് എം.ഇ.എസ് കോളേജിലെ അധ്യാപകനായ മരിയ റോസ് ഓണ്‍ലൈന്‍ എഴുത്തുകളിലൂടെയും വായനക്കാര്‍ക്ക് സുപരിചിതനാണ്. ആറ് കഥകളാണ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഗോഥിക് ഫിക്ഷന്‍ എന്ന വിഭാഗത്തിലുള്ളവയാണ് ഈ കഥകള്‍.
മലയാളത്തില്‍ ഗോഥിക് കഥകളുടെ സമാഹാരം പുറത്തിറങ്ങുന്നത് അപൂര്‍വമാണ്. പുസ്തകം മാതൃഭൂമി ബുക്‌സിന്റെ വെബ്‌സൈറ്റിലും ഷോറൂമുകളിലും ലഭ്യമാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ മാതൃഭൂമി ഏജന്റുമാര്‍ പുസ്തകം നിങ്ങളുടെ വീടുകളില്‍ എത്തിക്കും.
പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Content Highlights: Maria Rose New Malayalam Book releasing