മത്സ്യകന്യക: യേറ്റ്‌സിന്റെ കവിതയ്ക്ക് ചുള്ളിക്കാടിന്റെ വിവർത്തനം

ഡബ്ല്യു.ബി യേറ്റ്‌സ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ഡബ്ല്യു.ബി യേറ്റ്‌സ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

നീന്തും യുവാവിനെക്കണ്ടു
മോഹിച്ചൂ മത്സ്യകന്യക.
ഉടൻ കെട്ടിപ്പുണർന്നിട്ടു
ജലലീലയിലാണ്ടുപോയ്.

ആഴത്തിൽമുങ്ങിത്താണെങ്കിൽ
പ്രേമലോലുപരെങ്കിലും,
മരിക്കുമെന്നതോർത്തില്ലാ
ക്രൂരാനന്ദത്തിൽ സുന്ദരി.