ഒരേയൊരു തിരിച്ചറിവു മതി, ജീവിതത്തില്‍ ജയിച്ചു കയറിയില്ലെങ്കിലും തോറ്റു തകരാതിരിക്കാന്‍

#എ.കെ മനോജ് കുമാര്‍
പ്രതീകാത്മകചിത്രം | Mathrubhumi Archives
പ്രതീകാത്മകചിത്രം | Mathrubhumi Archives

തിജീവനത്തിന്റെ അവസാന കണിക വരെ പോരാടി. കഴിയുന്നില്ല. ഇനി ജീവിച്ചിരിക്കുക മരണമാണ്. ഈ ചിന്താഗതി, തന്റെയൊരു മിഥ്യാബോധം മാത്രമാണെന്നറിയുമായിരുന്നിട്ടും നോറാ സീഡ്  എന്ന വിഷാദവതിയായ സ്ത്രീ ആത്മഹത്യ ചെയ്യാനാണ് തീരുമാനിക്കുന്നത്. മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള നിഗൂഢമായ ഒരഭയകേന്ദ്രത്തില്‍, ആ ആത്മഹത്യാശ്രമത്തിനിടെയാണ് നോറ എത്തിച്ചേരുന്നത്. അതൊരു ലൈബ്രറിയായിരുന്നു.

തന്റെ മാനസികവ്യഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായകമായ വിധത്തില്‍, ബാല്യകാലത്തെ ലൈബ്രറിയുടെ ചുമതലയുള്ള മിസിസ് എല്‍മിനെ അവിടെ കണ്ടെത്തുകയാണ് നോറ. ദശലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ആ ലൈബ്രറിയുടെ അലമാരകളില്‍ നിന്നും അലമാരകളിലേക്കുള്ള പുസ്തകയാത്രകളിലൂടെ നോറ കണ്ടെത്തുന്നത് നിര്‍ണായകവും സങ്കീര്‍ണവുമായ തന്റെ ജീവിതഘട്ടങ്ങളിലെ പരീക്ഷണ പതിപ്പുകളെയാണ്. വ്യത്യസ്തമായ സമാന്തര ജീവനമെന്താകണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ തുറന്നിട്ടുകൊണ്ടുള്ള ജീവിത സാധ്യതകളുടേതായിരുന്നു  അവയോരൊന്നും. ഓരോന്നോരോന്നായി പരീക്ഷിച്ചും അനുഭവിച്ചും ആ സമാന്തര ലോകത്തെ അടുത്തറിഞ്ഞ് പുതിയ ജീവിത പാഠങ്ങള്‍ അറിയുകയാണ് നോറ.

Content Highlights: literature features the midnight library reading

Continue reading