15 വയസ്സിന് മുമ്പാണ് ജീവിതം ബാക്കിവെച്ച് ആ കുട്ടി മടങ്ങിയത്, എന്റെ ആത്മാവ് ഭൂമിയിലെ സകല ദൈവസങ്കല്‍പ്പങ്ങളോടും മുരണ്ടു

ഷീജ വക്കം
ഷീജ വക്കം

ക്രിസ്തുമസ്‌ചെടിയുടെ ചുവന്ന തളിരില പോലെയിരുന്നു പ്രഭാതം. അണയ്ക്കാന്‍ മറന്ന ഒരു നക്ഷത്രം ബാല്‍ക്കണിയിലെക്കൊളുത്തില്‍ മിന്നിമിനുങ്ങി. മുറ്റത്തേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന ഒരു ചെമ്പരത്തിക്കൊമ്പാണ് ഇത്തവണ ക്രിസ്മസ് മരമാക്കിയത്. ഓണത്തെക്കാള്‍ ആവേശപൂര്‍വ്വം ക്രിസ്മസിനെ വരവേറ്റ കാലമായിരുന്നു അത്.

ബോറിയല്‍ ഫോറസ്റ്റുകളിലെ അതിശൈത്യത്തില്‍ വളരുന്ന ഒരു കോണിഫര്‍മരത്തിന്റെ ചില്ലയൊടിച്ചു കൊണ്ടുവന്ന് ക്രിസ്തുമസ്ട്രീയുണ്ടാക്കണം എന്നൊക്കെ അതിമോഹിക്കാനേ പറ്റു. കിട്ടാന്‍ വഴിയില്ലല്ലോ. മഞ്ഞുതുള്ളികള്‍ ഉറഞ്ഞ സ്തൂപികാഗ്രവൃക്ഷങ്ങള്‍ നമ്മുടെ മുറ്റത്തില്ല. ഇച്ഛാഭംഗത്തോടെയാണെങ്കിലും കിട്ടിയ ചെമ്പരത്തിക്കൊമ്പില്‍ ഐസ് കട്ടി പിടിച്ച ഒരു ഫിര്‍മരച്ചില്ലയെ സന്നിവേശിപ്പിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. ട്രീ അലങ്കരിക്കാന്‍ കുട്ടികള്‍ വലിയ ഉത്സാഹത്തോടെ പാഞ്ഞു വരും. പക്ഷേ അസിസ്റ്റന്റുകൾ എന്നതിലുപരി വലിയ സ്ഥാനമൊന്നും രണ്ടിനും കിട്ടുകയില്ല. കിളി പോയ തള്ളയെ പിള്ളേര്‍ അല്‍പ്പം അമ്പരപ്പോടെ നോക്കും. അക്കാലത്ത് അതെല്ലാം ഒരാവേശമായിരുന്നു.

Content Highlights: Writer Sheeja Vakkom Recalling cherished childhood Christmas traditions and reflecting on life`s profound lessons through the poignant memory of a departed schoolmate.

Continue reading