കാൽപ്പന്തും സംഗീതവും | ആഴ്ചപ്പാടുകൾ

കൊളംബിയൻ ഗായിക ഷക്കിറയ്ക്ക് ഇപ്പോൾ നാല്പത്തിയൊൻപത് വയസ്സായി. അർജന്റീനയിൽ ജനിച്ച ഫുട്‌ബോൾ താരം ലയണൽ മെസ്സിയ്ക്ക് മുപ്പത്തിയെട്ടു വയസ്സും. ഷക്കിറ ആദ്യ കവിത La Rosa de Cristal എഴുതുമ്പോൾ നാല് വയസ്സ്. അബാണ്ടറാഡോ ഗ്രാൻഡോലി ഫുട്‌ബോൾ ക്ലബ്ബിൽ മെസ്സി കളിക്കാൻ തുടങ്ങുമ്പോൾ വയസ്സ് നാലായിരുന്നു. ഷക്കിറയുടെ അച്ഛൻ ലെബനീസ് വേരുകളിൽ നിന്നും അമ്മ സ്പാനിഷ് കാറ്റലൻ വേരുകളിൽ നിന്നുമാണ് വന്നതെങ്കിൽ മെസ്സിയുടെ അച്ഛൻ ഇറ്റാലിയൻ-സ്പാനിഷ് വേരുകളിൽ നിന്നും അമ്മ ഇറ്റാലിയൻ പൈതൃകത്തിൽ നിന്നുമാണ്. വെറുതേയല്ല സംഗീതവും ഫുട്‌ബോളും അധികാരങ്ങൾ വരച്ച രാഷ്ട്രാതിർത്തികൾ ഭേദിച്ചു നിൽക്കുന്നത് മനുഷ്യനിർമ്മിതമായ രണ്ടു മഹാമനോഹാരിതകളാണ് സംഗീതവും ഫുട്‌ബോളും. സങ്കുചിതത്വത്തിന്റെ അൽപത്തരങ്ങൾ രണ്ടിന്റേയും വംശാവലിയിൽ ഇല്ല.
2026 ലെ ലോക കപ്പ് ഫുട്‌ബോൾ മത്സരങ്ങൾ തുടങ്ങുമ്പോൾ അകമ്പടിയായിട്ട് ഷക്കിറയുടെ പുതിയ ഗാനം പുറത്തിറങ്ങിയല്ലോ. ആദ്യമത്സരത്തിന് മുൻപ് ഷക്കിറയും ബർണാ ബോയിയും സംഘവും അവരുടെ പുതിയ ഗാനം അവതരിപ്പിച്ചപ്പോൾ ഗാലറിയിൽ തിങ്ങിനിറഞ്ഞിരുന്ന ഫുടബോൾ പ്രേമികൾ കൂടെ പാടി 'Dale ale lets go!'.
Content Highlights: The historical evolution of official FIFA World Cup anthems from 1962 to 2026., Shakira's enduring impact on World Cup music culture since 2006., The intersection of music and football as cultural phenomena transcending national borders., Insights into how legends like Messi and iconic musicians share similar artistic passions., The 2026 World Cup opening ceremony highlights featuring Shakira and Burna Boy.