കേരളത്തിലെ അന്‍വര്‍ അലിയുടെ 'തിരിച്ചറിക്കാര്‍ഡും' അസ്സമിലെ റഹിം അലിയുടെ പൗരത്വവും

ആഴ്ചപ്പാടുകള്‍
#എസ്. ഗോപാലകൃഷ്ണന്‍
അന്‍വര്‍ അലി, അസം സ്വദേശി റഹിം അലിയുടെ ഫോട്ടോ കാണിക്കുന്ന ഭാര്യ ഹലിമുന്‍ നസ്സ (ഫോട്ടോ: AP)
അന്‍വര്‍ അലി, അസം സ്വദേശി റഹിം അലിയുടെ ഫോട്ടോ കാണിക്കുന്ന ഭാര്യ ഹലിമുന്‍ നസ്സ (ഫോട്ടോ: AP)

വിയെ പ്രവാചകന്‍ എന്നു വിളിക്കുന്ന പാരമ്പര്യങ്ങളുണ്ട്. ലത്തീന്‍ ഭാഷയില്‍ വേറ്റ്സ് എന്ന വാക്കിന് കവി എന്നും പ്രവാചകന്‍ എന്നും അര്‍ത്ഥമുണ്ട്. മനുഷ്യരെ കൂട്ടത്തോടെ കത്തിച്ചിരുന്ന ചൂളകളിലേക്ക് കൊണ്ടുപോകുന്നതിനു മുന്‍പുതന്നെ അത്തരം സാധ്യതയെക്കുറിച്ച് കുടിവെള്ളക്കുപ്പിയില്‍ കവിതയെഴുതിയവര്‍ നാസി തടങ്കല്‍പ്പാളയങ്ങളില്‍ ഉണ്ടായിരുന്നു. കവിതകള്‍ കാച്ചിക്കുറുക്കിയതാണെന്നും അതിനാല്‍ കോടതിവിചാരണകളില്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും യുദ്ധാനന്തരകോടതിയില്‍ തീര്‍പ്പുവന്നു. പക്ഷേ, ഓഷ്വിറ്റ്‌സിനുശേഷം കവിത സാദ്ധ്യമാണോ എന്ന അഡോണോയുടെ (Theodor W. Adorno) ചോദ്യത്തിനുള്ള മറുപടിയായി കുടിവെള്ളക്കുപ്പികളില്‍ എഴുതപ്പെട്ട പ്രവചനങ്ങള്‍ നിലനില്‍ക്കുകയാണ്. ദാര്‍ശനികന്‍ വിറ്റ്ഗെന്‍സ്റ്റെയിന്‍ കവിയെ മാനസികസമ്മര്‍ദത്തില്‍നിന്നും രക്ഷിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞ Georg Trakl നെയാണ് കണ്ടത്. ഒന്നാം ലോകമഹായുദ്ധത്തില്‍ മാനസികരോഗാശുപത്രിയില്‍ തടവില്‍ കിടന്നിരുന്ന സൈനികര്‍ ഒന്നടങ്കം ആത്മഹത്യ ചെയ്യുന്നതുകൊണ്ട് മനസ്സുതകര്‍ന്നാണ് ഓസ്ട്രിയന്‍ കവി ട്രാക്ല്‍ ആത്മഹത്യ ചെയ്തത്. ദാര്‍ശനികന് അറിയാമായിരുന്നു കവിയുടെ മാനസികസമ്മര്‍ദം. പക്ഷേ, ദാര്‍ശനികന് സഹായിക്കാന്‍ ആയില്ല.

ഇത്തരമൊരു മുഖവുര എഴുതാനുള്ള കാരണം ജൂലായ് പതിനേഴാം തീയതി വന്ന ഒരു സുപ്രീം കോടതി വിധിയും രണ്ടരക്കൊല്ലങ്ങള്‍ക്കുമുന്‍പ് മലയാളത്തില്‍ വന്ന ഒരു കവിതയുമാണ്. അസംകാരനായ റഹിം അലി ഇന്ത്യന്‍ പൗരനല്ല എന്ന അസമിലെ വിദേശി ട്രൈബ്യൂണൽ വിധിയെ ഇന്ത്യന്‍ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. പക്ഷേ വിധി അറിയാന്‍ റഹിം അലി ജീവിച്ചിരിപ്പില്ല. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്ദേഹം മരിച്ചു. 

Content Highlights: s gopalakrishnan column azchappadukal 2 anwali ali poem thiricharikkard and assamee rahim ali

Continue reading