കാലിന്റെ അളവെടുക്കുമ്പോള്‍ കയ്യൊക്കെ അവിടെ കൊണ്ടെന്നുവരും; അയാള്‍ പകവീട്ടി,എന്റെ നട്ടെല്ല് തകര്‍ന്നു

രമ്യ തുറവൂര്‍
രമ്യ തുറവൂര്‍

ഞാന്‍ കൃത്രിമക്കാല്‍ വെച്ച് നടക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു കാല്‍ വാങ്ങിക്കൊണ്ടിരുന്നത്. മരത്തടിയില്‍ നിര്‍മിച്ചിരുന്ന കാലായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിന്റെ ഭാരവും ചൂടും എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചൂടും ഭാരവും കാരണം പലപ്പോഴും കാല്‍ പൊട്ടി ചോര വരുമായിരുന്നു.

മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഭാരം കുറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ കാല്‍ ലഭ്യമാകും എന്നറിഞ്ഞതുകൊണ്ടായിരുന്നു അവിടെ പോയി കാലിനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. അവിടെച്ചെന്നു കാല്‍ രജിറ്റര്‍ ചെയ്ത് ഏകദേശം മൂന്നോ നാലോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ കാലിന്റെ അളവെടുക്കാനായി എന്നെ വിളിപ്പിച്ചു. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഒരു മുറിയില്‍ ഇരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. പരിശീലനം നടക്കുന്ന മുറിയില്‍ത്തന്നെയായിരുന്നു അളവെടുക്കാനായി ഇരുത്തിയതും. പരിശീലന സമയത്ത് പിടിച്ചുനടക്കാനുള്ള ഇരുമ്പു കമ്പികള്‍ തലങ്ങും വിലങ്ങുമായി ഘടിപ്പിച്ചതായിരുന്നു ആ മുറി. മരപ്പശയുടെയും പ്ലാസ്റ്റര്‍ പാരീസിന്റെയും മണം തങ്ങി നില്‍ക്കുന്ന ആ മുറിയില്‍ ഏകദേശം മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന മറ്റൊരു സ്ത്രീ വീല്‍ചെയറില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെ നോക്കി ചിരിച്ചു. നല്ല മനോഹരമായ ചിരിയോടുകൂടി അവരെന്നോട് സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ അവരെ കേട്ടിരുന്നു. മായ എന്നായിരുന്നു അവരുടെ പേര്.

Content Highlights: remya thuravoor pathiyatha kalppadukal autobiography artificial limb

Continue reading