ആദ്യദിവസം ആരും കാണാതെ കാലഴിച്ചു പുതപ്പിനടിയിലാക്കി, കുഞ്ഞിനെയെന്നപോലെ ഞാൻ ചേർത്തുകിടത്തി...

#രമ്യ തുറവൂര്‍
രമ്യ തുറവൂര്‍
രമ്യ തുറവൂര്‍

രമ്യ തുറവൂർ എഴുതുന്ന ആത്മകഥ 'പതിയാത്ത കാൽപ്പാടുകൾ'

ഡിഗ്രിക്ക് ഹോസ്റ്റലിൽ നിന്ന് പഠിക്കണമെന്ന് ഞാനാണ് അച്ഛനോട് ആവശ്യപ്പെട്ടത്. വീട്ടിലെ അന്തരീക്ഷത്തിൽ നിന്ന് ഒരു മാറ്റം അത്രമാത്രം ഞാൻ ആഗ്രഹിച്ചിരുന്നു. മലയാളം മുഖ്യവിഷയമായി പഠിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷെ ഹോസ്റ്റൽ സൗകര്യമുള്ള ആ കോളേജിൽ ബി. എ മലയാളം ഉണ്ടായിരുന്നില്ല. എങ്കിലും ഹോസ്റ്റലിൽ നിൽക്കാമല്ലോ എന്ന ഒറ്റക്കാരണം കൊണ്ട് ബി. കോമിനു ചേർന്നു. വീട്ടിൽനിന്നും മാറിനിൽക്കാൻ കഴിയുമല്ലോ. അത്രയേ അപ്പോൾ ചിന്തിച്ചിട്ടുണ്ടായിരുന്നുള്ളൂ.

Content Highlights: remya thuravoor autobiography pathiyatha kalppadukal column

Continue reading