ആ രാത്രി നടപ്പാക്കാന്‍ ഇങ്ങനെയൊരു തീരുമാനമുണ്ടെന്ന് തോന്നിയില്ല, അതൊരു തീരാവേദനയായി ഇന്നുമുണ്ട്

'പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍...' ലൗഡ്സ്പീക്കറില്‍ മണിച്ചിത്രത്താഴിലെ ഹിറ്റ്ഗാനം മുഴങ്ങുന്നു. ജംഗ്ഷനില്‍ വെച്ചേ ആര്‍പ്പും ബഹളവും കേള്‍ക്കാമായിരുന്നു. മാമ്പൂക്കളും കണ്ണിമാങ്ങകളും ചിതറിക്കിടന്ന വഴിയിലൂടെ നടന്ന് കൊടിതോരണങ്ങള്‍ തൂക്കിയ അപരിചിത സ്‌കൂള്‍മുറ്റത്തെത്തിയപ്പോള്‍ ഹൃദയമിടിപ്പുയര്‍ന്നു. ആദ്യമായൊരു സാഹിത്യമത്സരത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്. പരിഭ്രമമുണ്ട്.
സ്‌കൂള്‍ക്കുട്ടികള്‍ക്കായി ട്യൂട്ടോറിയലുകളുടെ കൂട്ടായ്മ നടത്തുന്ന കലാമേളയാണ്. ആദ്യമായാണ് ഇങ്ങനെയൊന്ന് സംഘടിപ്പിക്കപ്പെടുന്നത്. ഒരു കൂട്ടം സര്‍ഗധനരായ ട്യൂട്ടോറിയല്‍ മാഷുമാരുടെയും യുവാക്കളുടെയും വേറിട്ട ഒരു പരിശ്രമമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയൊരു പങ്കാളിത്തമായിരുന്നു കുട്ടികളില്‍ നിന്നും അതിനു ലഭിച്ചത്.
Content Highlights: poet sudheer as memory sheeja vakkom column