സ്വയംകൊത്തി സ്വയംകൊത്തി വെടിപ്പാകുന്ന കവികൾ, ചിലപ്പോൾ സ്വയം മുറിവേൽപ്പിക്കുകയും ചെയ്യുന്നവർ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഒരു കാർട്ടൂൺ അയച്ചുതന്നു. ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' മുഴുവൻ കാണാപ്പാഠം അറിയാവുന്ന വായനയുടെ ചിദംബരലോകമാണ് അയാളുടേത്. 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന ബൃഹദ് പാഠത്തിലെ ഒരു പേജ് അയാൾ എനിക്കയച്ചുതന്നു. അതിൽ ഗുരുജിയോട് രാമു വിഷാദത്തോടെ 'കഴിഞ്ഞ കാലങ്ങളെപ്പോലെ ഇനി' എന്നു പറഞ്ഞുതുടങ്ങുമ്പോൾ ഗുരുജി ആശ്വസിപ്പിക്കുന്നു :

' ഡോണ്ട് ബി സില്ലി ബോയ്… കാലം ആരെയും കാത്തുനിൽക്കില്ല… മാളങ്ങളറിഞ്ഞീലാ സഞ്ചരിക്കുന്നൂ കാലകാളകുണ്ഡലി.… എന്നല്ലേ, സമയമായി...' എന്ന്.

Continue reading