ബസ്തര്‍: ഒരുവശത്ത് നിര്‍ബാധം ഖനനം, മറുവശത്ത് ആചാരപ്രതിഷേധം; എന്തിന്‌ വെറുതെ പാഴ്‌ച്ചെലവ്?

#നന്ദിനി മേനോന്‍
അബുജ്മാറിലെ റോഡിനു കുറുകേയിട്ട മരം ( ഫോട്ടോ: നന്ദിനി മേനോന്‍)
അബുജ്മാറിലെ റോഡിനു കുറുകേയിട്ട മരം ( ഫോട്ടോ: നന്ദിനി മേനോന്‍)

ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തര്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘര്‍ഷഭരിതമാണ്. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നുപേരുള്ള ബസ്തര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്.ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ ഏറെ സവിശേഷതകളുണ്ട് ബസ്തറിന്. ഇന്ത്യന്‍ ഭൂപടത്തില്‍ ചോരച്ചുവപ്പിനാല്‍ കലാപഭൂമിയെന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ട്, സുരക്ഷാ ക്യാമ്പുകളാല്‍ വലയം ചെയ്യപ്പെട്ട് ഈ പ്രദേശം എക്കാലവും വാര്‍ത്തകളില്‍ നിറയുന്നു.

അപരിചിതമായ ആ ഭൂപ്രദേശങ്ങളിലൂടെ അപരിചിതര്‍ക്കൊപ്പം നടത്തിയ അസാധാരണമായ യാത്രകളുടെ അനുഭവവിവരണമാണ് നന്ദിനി മേനോന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച  'ആംചോ ബസ്തര്‍.' തന്റെ പുസ്തകവുമായി നന്ദിനി ബസ്തറിലെത്തിയപ്പോള്‍ അവിടെത്തെ അന്തരീക്ഷം വീണ്ടും കലുഷിതമായിരിക്കുകയാണ്. ബസ്തറിലെ അനുഭവം പങ്കുവെക്കുകയാണ് എഴുത്തുകാരി.  

Content Highlights: Nandini Menon, Amcho Bastar, Bastar, Mathrubhumi

Continue reading