ആരാണ് ഭൂമിയില്‍ അയോഗ്യ?; വാസവദത്തയെ ഉണര്‍ത്തിയതിന്റെയും ഉയര്‍ത്തിയതിന്റെയും കഥ | അടരടരായി ആശാൻ

ADARADARAYI ASAN
#കല്‍പറ്റ നാരായണന്‍
ചിത്രീകരണം: മദനന്‍
ചിത്രീകരണം: മദനന്‍

''വീണപ്പോള്‍ താങ്ങിയ അപരിചിതന്‍
എന്നെക്കുറിച്ചുള്ള ശങ്ക തീര്‍ത്തു തന്നില്ലേ," - ബുദ്ധന്‍ ചോദിക്കുന്നു.

'കരുണ'യ്ക്കവലംബമായ പോള്‍ കാരൂസിന്റെ 'ഗോസ്പല്‍ ഓഫ് ബുദ്ധ'യിലെ കഥ ആശാന്‍ ആമുഖമായി ശ്രദ്ധാപൂര്‍വം വിവര്‍ത്തനംചെയ്ത് ചേര്‍ത്തിട്ടുണ്ട്. അതിലെ ആദ്യവാക്യം ഇങ്ങനെയാണ്. ''ഉത്തരമഥുരാപുരിയില്‍ 'വാസവദത്ത' എന്ന് ശ്രുതിപ്പെട്ട ഒരു വേശ്യയുണ്ടായിരുന്നു.'' കേള്‍വികേട്ട എന്ന പ്രയോഗത്തിന് പകരം 'ശ്രുതിപ്പെട്ട' എന്ന പ്രയോഗമാണ് ആശാനുപയോഗിച്ചത്. ശ്രദ്ധയോടെ ശ്രവിച്ച് ഗ്രഹിക്കാനുള്ളത് എന്നതില്‍ നിന്നാവുമല്ലോ വേദോപനിഷത്തുകളെ ശ്രുതി എന്ന് വിളിച്ചത്. കേള്‍വി ശ്രുതിയാവുമ്പോള്‍ സാക്ഷാത്ക്കരിക്കുന്ന പരിണാമത്തിന് സദൃശമായ ഒന്ന്, മരണം മോക്ഷമാവുമ്പോള്‍ സാക്ഷാത്കരിക്കുന്ന പോലെ ഒന്ന്, വാസവദത്ത സ്വന്തം ഉടലില്‍ സാക്ഷാത്കരിക്കുന്ന കഥ എന്ന അബോധം ഈ വാക്യത്തിനുണ്ട്. കാമകായം ധര്‍മകായമായി പരിണമിച്ച മാരജിത്തായ ബുദ്ധന്റെ അപദാനകഥകളില്‍ ഒന്നാണല്ലോ അത്. ബുദ്ധാപദാനത്തില്‍ ആണ് കാവ്യമാരംഭിക്കുന്നതും. 'അനുപമ കൃപാനിധിയഖിലബാന്ധവന്‍ ശാക്യ/ജിനദേവന്‍ ധര്‍മ രശ്മി ചൊരിയും നാളില്‍'. ആ ജിനദേവന്റെ ധര്‍മരശ്മികളിലൊരുരശ്മിയെ സ്വാചാര ദൃഷ്ടിയില്‍ കാമരശ്മിയായി കണ്ട് സ്വഗൃഹത്തിലേക്ക് ക്ഷണിച്ച വാസവദത്തയെ സമുദ്ധരിക്കുന്ന(awaken) കഥയാണല്ലോ ഈ കഥ. 

Content Highlights: Kalpetta Narayanan writes Adaradarayi asan column on Karuna poem

Continue reading