സിനിമയിലെത്താൻ എളുപ്പമാണ്, നിലനില്‍ക്കാന്‍ ബുദ്ധിമുട്ടും; അറിഞ്ഞിരിക്കേണ്ടതായ വലിയൊരു ബിസിനസ്സുണ്ട്

1984- ലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. മിമിക്സ് പരേഡുമായി കലാഭവനോടൊപ്പമുള്ള യാത്രയ്ക്കിടയിലും ഞങ്ങളുടെയെല്ലാം ആഗ്രഹം സിനിമയിലെത്തുക എന്നതുതന്നെയായിരുന്നു.
1982ല്‍ റിലീസ് ചെയ്ത ജി. അരവിന്ദന്‍ സംവിധാനം ചെയ്ത പോക്കുവെയില്‍ എന്ന ചിത്രത്തിലൂടെ അന്‍സാറും പി.എ. ബക്കര്‍ സംവിധാനം ചെയ്ത ചാപ്പയിലൂടെ സൈനുദ്ദീനും അതിനോടകംതന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
Content Highlights: kalabhavan rahman column kalabhavan diaries the existance of a film actor