'ഇവിടെ ഉണ്ടായിരുന്ന ട്യൂബ് ലൈറ്റ് എവിടെടാ?'; കോയക്കാ എന്റെ കവിളില്‍ കൈ വീശിയടിച്ചു

ഷക്കീറിന് അമ്പതുരൂപ പണം കൊടുത്തതിനുശേഷം ഞാന്‍ നേരെ ലോഡ്ജിലേക്ക് ചെന്നു. ഷക്കീര്‍ക്കാ ചന്ദ്രേട്ടനെ വിരട്ടിയ വിരട്ടലില്‍ രണ്ടുദിവസത്തിനകം റൂം വാടക ലോഡ്ജില്‍ എത്തിക്കാമെന്നും ചന്ദ്രേട്ടന്‍ പറഞ്ഞതായി ഞാന്‍ കോയക്കായെ പറഞ്ഞുവിശ്വസിപ്പിച്ചു. പിറ്റെ ദിവസം രാവിലെ തന്നെ ഞാന്‍ പെരുമണ്ണയിലെത്തി ഉസ്മാന്റെ അനിയത്തി അഫ്‌സത്തിനെയും കൂട്ടി ചന്ദ്രേട്ടന്റെ പുതിയ വാടകവീട്ടിലേക്ക് ചെന്നു.
Content Highlights: elenko odai autobiogrphy malayalathamizhan column