'ഷര്‍ട്ടെടുത്തിടെടാ... ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഇരിപ്പുണ്ട്'; തുളസിച്ചേച്ചി കലിതുള്ളി

മംഗലാപുരത്താണല്ലോ ഞങ്ങള്‍ ഇപ്പോളുള്ളത്. വൈകുന്നേരം നാലരമണിയായപ്പോള്‍ ചന്ദ്രേട്ടന്‍ ഒരു വാടക വീട് തരപ്പെടുത്തിയിട്ട് തുളസി ചേച്ചിയെയും എന്നെയും കൂട്ടിക്കൊണ്ടു പോയി. കുന്ന് ഇറങ്ങി കുറച്ചുദൂരം നടന്നപ്പോള്‍ ഒരു ഓടിട്ട വീട് കണ്ടു. ആ വീട്ടില്‍ ഒരമ്മയും മകളുമാണ് താമസിച്ചിരുന്നത്. അവര്‍ക്കും ബീഡി തെറുക്കുന്ന ജോലി തന്നെയായിരുന്നു. വീടിന്റെ ഇടതുവശത്ത് ഒരു മുറിയുണ്ടായിരുന്നു. കുറച്ചു നീളമുള്ള മുറിയായിരുന്നു അത്. ആ മുറിയിലാണ് ഞങ്ങളുടെ മംഗളൂരു ജീവിതം തുടങ്ങാന്‍ പോകുന്നത് എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി. മുറിയുടെ അറ്റത്ത് പാചകം ചെയ്യാനുള്ള സാധനങ്ങള്‍ എടുത്തുവെച്ച് തുളസി ചേച്ചി ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങി.
Content Highlights: Elenko odia Autobiography Malayalathamizhan