ചിത്രലേഖയെ നാടുകടത്താന്‍ പ്രകടനവും പൊതുയോഗവും; ദയാവധം അനുവദിക്കാനായി മുഖ്യമന്ത്രിക്ക് നിവേദനം

പരാതി കൊടുത്തതിന് ഒരു നടപടിയുമില്ലാതായപ്പോഴാണ് കലക്ടറേറ്റിനു മുന്നിലുള്ള സമരത്തിനൊരുങ്ങിയത്. അടുപ്പമുള്ളവരോടൊക്കെ ആലോചിച്ചാണ് സമരത്തിലേക്കു നീങ്ങിയത്.
ഞങ്ങള്‍ ഒരാഴ്ച കലക്റ്ററേറ്റിനു മുന്നില്‍ സമരം ചെയ്തു. ഒരാഴ്ചയ്ക്കുശേഷം കേസുകളെല്ലാം പുനരന്വേഷിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ആ സമയത്ത് ഗീതാനന്ദന്‍ മാഷും തെക്കന്‍ സുനില്‍ കുമാറും സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാക്കള്‍, ജസീല തുടങ്ങിയ എല്ലാവരും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാം എന്നുപറഞ്ഞു. പക്ഷേ, ഒരു മാസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും ഒരു അനക്കവുമുണ്ടായിരുന്നില്ല. ആ സമയത്ത് ദളിതര്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ കേരള പട്ടികജാതി സമാജത്തിന്റെ നേതൃത്വത്തില്‍ തെക്കന്‍ സുനില്‍ കുമാര്‍ പതിനാല് ദിവസം നിരാഹാരം കിടന്നിരുന്നു. പിന്നെ സമരം ഏറ്റെടുക്കാന്‍ ആരുമില്ലാതായതോടെ ഞാന്‍ നിരാഹാരം കിടക്കാന്‍ തയ്യാറായി. അതോടെ കലക്ടര്‍ വീണ്ടും ചര്‍ച്ചയ്ക്കു തയ്യാറായി. ആ സമരം നല്ല രീതിയില്‍ തന്നെ വിജയിച്ചു എന്ന് പറയാം.
Content Highlights: Chithralekha Autobiogrphy Oru Dalit Autodrivarude Jeevitham