മുൻഭാര്യ ധനശ്രീയ്‌ക്കൊപ്പം റിയാലിറ്റി ഷോയിൽ ഒന്നിക്കുമെന്ന അഭ്യൂഹം: പ്രതികരണവുമായി യുസ്‌വേന്ദ്ര ചാഹൽ

കഴിഞ്ഞവർഷമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും നടി ധനശ്രീ വർമയും വിവാഹമോചിതരായത്. നാലുവർഷത്തെ ദാമ്പത്യജീവിതത്തിനുശേഷമാണ് ഇരുവരും വഴിപിരിഞ്ഞത്. ജീവനാംശമായി ധനശ്രീയ്ക്ക് 4.75 കോടി രൂപ നൽകിയെന്നത് അടക്കമുള്ള വാർത്തകൾ പിന്നീട് പുറത്തുവന്നിരുന്നു. എന്നാൽ ഇരുവരും ഒരു റിയാലിറ്റി ഷോയിൽ ഒന്നിച്ചെത്തുന്നുവെന്ന വാർത്തയാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് യുസ്‌വേന്ദ്ര ചാഹൽ.
പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ് എന്നാണ് യുസ്‌വേന്ദ്ര ചാഹൽ പറഞ്ഞത്. കൂടാതെ റിപ്പോർട്ടുകളിൽ പറയുന്ന റിയാലിറ്റി ഷോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിരീകരിക്കപ്പെടാത്ത ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മാധ്യമങ്ങളോടും സോഷ്യൽ മീഡിയാ ഉപഭോക്താക്കളോടും അദ്ദേഹം അഭ്യർഥിച്ചു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു ചാഹലിന്റെ പ്രതികരണം.
Also Read: ധനശ്രീ വർമയും യുസ്‌വേന്ദ്ര ചാഹലും വീണ്ടും ഒന്നിച്ചേക്കും; ജീവിതത്തിലല്ല, റിയാലിറ്റി ഷോയിൽ
കളേഴ്‌സ് ടിവിയിലും ജിയോ ഹോട്ട്‌സ്റ്റാറിലും ഉടൻ സംപ്രേഷണം ആരംഭിക്കുന്ന 'ദി 50' എന്ന റിയാലിറ്റി ഷോയിൽ ധനശ്രീയും ചാഹലും വീണ്ടും ഒന്നിക്കുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വാർത്തകൾ. ഫെബ്രുവരി ഒന്ന് മുതലാണ് ഷോ ആരംഭിക്കുക. ബോളിവുഡ് സംവിധായികയും വ്‌ളോഗറുമായ ഫറാ ഖാനാണ് ഷോയുടെ അവതാരക.
ബിഗ് ബോസിന് സമാനമായി മത്സരാർഥികൾ എല്ലാവരും ഒന്നിച്ച് ഒരിടത്ത് താമസിച്ചുകൊണ്ടാണ് ഷോയിൽ പങ്കെടുക്കുക. എന്നാൽ ബിഗ് ബോസിൽ നിന്ന് വളരെ വ്യത്യസ്തമായ മത്സരമാണ് ഷോയിൽ നടക്കുക. പതിവായി കണ്ടുവരുന്ന റിയാലിറ്റി ഷോകളിൽ നിന്ന് വേറിട്ട് പുതിയ അനുഭവമാകും ഷോ പ്രേക്ഷകർക്ക് സമ്മാനിക്കുക. ഫ്രഞ്ച് റിയാലിറ്റി ഷോയായ ലെസ് സിൻക്വാന്റെയുടെ ഇന്ത്യൻ പതിപ്പാണ് ദി 50 എന്നാണ് റിപ്പോർട്ട്.
Content Highlights: Cricketer Yuzvendra Chahal has dismissed rumors suggesting he will appear with his ex-wife, Dhanashree Verma, on the upcoming reality show The 50. Through an Instagram story, Chahal labeled the reports as baseless and urged the media to avoid spreading unverified information.