ഇഷ്ടമില്ലാത്തത് ഒരൊറ്റ കാര്യം മാത്രം; പങ്കാളിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് വ്യക്തമാക്കി തമന്ന

ഒരു ബന്ധത്തില്‍ താന്‍ ഏറ്റവുമധികം വില കൊടുക്കുന്ന കാര്യത്തിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് തമന്ന ഭാട്ടിയ. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന താന്‍ ഒരു പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു മൂല്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. നുണകള്‍ പറയുന്നത് തനിക്ക് ഒരിക്കലും സഹിക്കാന്‍ സാധിക്കില്ല എന്നാണ് തമന്ന അഭിമുഖത്തില്‍ പങ്കുവെച്ചത്.
എനിക്ക് നുണ പറയുന്നത് തീരെ സഹിക്കാന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അത് തുറന്ന് പറയുന്നതിന് എനിക്ക് പ്രശ്‌നമില്ല. അതിന് പരിഹാരം കണ്ടെത്തുക എന്നതിനെക്കുറിച്ചായിരിക്കും ഞാന്‍ ചിന്തിക്കുക. നിങ്ങള്‍ ഒരു കൊലപാതകം നടത്തിയാല്‍പോലും അത് മറച്ചുവെക്കാന്‍ ചിലപ്പോള്‍ സഹായിക്കും. എന്നാല്‍ നുണ പറയുന്നവരെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. തമന്ന പറഞ്ഞു.
ആളുകള്‍ മുഖത്ത് നോക്കി കള്ളം പറയുമ്പോള്‍ എനിക്ക് ദേഷ്യം പിടിക്കും. നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ മാത്രം ഞാന്‍ വിഡ്ഢിയാണെന്ന് കരുതുന്നതാണ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന കാര്യം എന്നും തമന്ന കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പും ജീവിതപങ്കാളിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തമന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. മികച്ച ഒരു പങ്കാളിയാകാനുള്ള ശ്രമത്തിലാണെന്നും മുന്‍ജന്മത്തില്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്തു എന്ന് തോന്നുന്ന ഒരാളെയാണ് അന്വേഷിക്കുന്നതെന്നും തമന്ന പറഞ്ഞിരുന്നു.
2023-ല്‍ വിജയ് വര്‍മ്മയും തമന്നയും ഡേറ്റ് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ലസ്റ്റ് സ്റ്റോറീസ് എന്ന സീരീസിലൂടെ ഒരുമിച്ച് ജോലി ചെയ്ത ഇരുവരും പിന്നീട് ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. എന്നാല്‍ ഈ വര്‍ഷം ആദ്യം വിജയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
Content Highlights: Tamannaah Bhatia reveals her biggest relationship deal-breaker: honesty. Find out what she can`t tolerate in a partner and her thoughts on true commitment.