ഫിദയുടെ ഓഡിയോ ലോഞ്ചിന് ധരിച്ച അതേ വസ്ത്രം; സഹോദരിയുടെ വിവാഹത്തില്‍ സായ് പല്ലവിയുടെ ലാളിത്യം

നടി സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്‍ വിവാഹിതയായി. ഏറെക്കാലമായി സുഹൃത്തായ വിനീതാണ് വരന്‍. കഴിഞ്ഞ ജനുവരിയില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ബഡാഗ സമുദായത്തിന്റെ പരമ്പരാഗത ആചാരങ്ങള്‍ക്കനുസരിച്ചായിരുന്നു വിവാഹം. ഓഫ് വൈറ്റ് സില്‍ക്ക് സാരിയിലാണ് സായ് പല്ലവി വിവാഹത്തില്‍ പങ്കെടുത്തത്. പേള്‍ മാലയും കമ്മലും വളയും ഇതിനൊപ്പം അണിഞ്ഞു. മുടയില്‍ മുല്ലപ്പൂവും ചൂടി. വിവാഹത്തിനുശേഷം നടന്ന വിരുന്നില്‍ നീല പട്ടുസാരിയാണ് താരം ധരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ബഡാഗ സമുദയാത്തിന്റെ പരമ്പരാഗത നൃത്തം ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
റിസപ്ഷനില്‍ ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായിരുന്നു താരം. ഇതിനൊപ്പം വയലറ്റ് ബ്ലൗസും ധരിച്ചു. സിംപിള്‍ ചോക്കറും സെറ്റ് വളയും ചുവപ്പ് പൊട്ടും ഇതിനൊപ്പം പെയര്‍ ചെയ്തു. ലൂസ് ഹെയര്‍സ്റ്റൈലാണ് മുടിയില്‍ പരീക്ഷിച്ചത്.
വിവാഹത്തിന് മുമ്പ് നടന്ന സംഗീത് നൈറ്റിലും സായ് പല്ലവി തന്നെയായിരുന്നു താരം. കങ്കണ റണൗട്ടിന്റെ ക്യൂന്‍ എന്ന ചിത്രത്തിലെ ലണ്ടന്‍ തുമ്ക്ദാ, മറാത്തി പാട്ടായ അപ്‌സരാ ആലി എന്നിവയക്കാണ് സായ് പല്ലവിയും പൂജയും നൃത്തം ചെയ്തത്. ഇതിന്റെ വീഡോയി സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. നീല നിറത്തിലുള്ള വെല്‍വെറ്റ് തുണിയിലുള്ള കുര്‍ത്തയും ബെയ്ജ് നിറത്തിലുള്ള പലാസോയുമായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റ്. സായ് പല്ലവി നായികയായെത്തിയ ഫിദ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇതേ ഔട്ട്ഫിറ്റാണ് താരം ധരിച്ചിരുന്നത്. ആ വസ്ത്രം വീണ്ടും ഒരു ആഘോഷച്ചടങ്ങിന് ഉപയോഗിച്ച സായ് പല്ലവിയുടെ ലാളിത്യത്തെ കുറിച്ച് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: sai pallavis sister pooja kannan got married