കുടുംബത്തിലേക്കൊരു കുഞ്ഞതിഥി കൂടി; മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് ഗായിക റിഹാന

ഗായികയും ഗാനരചയിതാവുമായ റിഹാന വീണ്ടും അമ്മയായി. റിഹാനയുടേയും ജീവിതപങ്കാളിയായ യുഎസ് റാപ്പര്‍ എഎസ്എപി റോക്കിയുടേയും മൂന്നാമത്തെ കുഞ്ഞാണ് ഇത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം റിഹാന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. റോക്കി ഐറിഷ് മേയേഴ്‌സ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
Also Read: 'ഈ ലോകത്തേക്ക് സ്വാഗതം, കുഞ്ഞിപ്പെണ്ണേ'; പൊന്നോമനയെ വരവേറ്റ് കഭി ഖുഷി കഭി ഗം താരം
സെപ്റ്റംബര്‍ 13-നാണ് റിഹാന മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് താരം ഈ സന്തോഷവാര്‍ത്ത പുറത്തുവിടുന്നത്. കുഞ്ഞിന്റെ ആദ്യചിത്രവും റിഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ഉടുപ്പ് ധരിച്ച് അമ്മയുടെ കൈയില്‍ ഉറങ്ങുന്ന റോക്കിയുടെ ചിത്രമാണ് പോസ്റ്റിലുള്ളത്. പിങ്ക് നിറത്തിലുള്ള കുഞ്ഞ് സോക്‌സുകളുടെ ചിത്രവും ഒപ്പമുണ്ട്.
കഴിഞ്ഞ മേയിലാണ് തങ്ങള്‍ക്ക് വീണ്ടും കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിവരം റിഹാനയും എഎസ്എപി റോക്കിയും പുറത്തുവിട്ടത്. 37-കാരിയായ റിഹാന നിറവയറുമായി മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റ് ഉള്‍പ്പെടെയ പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു.
Don’t Miss: കത്രീനാ കൈഫ് അമ്മയാകാനൊരുങ്ങുന്നു? ഗര്‍ഭിണിയെന്ന സൂചന നല്‍കി പുതിയ ചിത്രം, വൈറല്‍
2020 മുതലാണ് റിഹാനയും എഎസ്എപി റോക്കിയും ഒന്നിച്ച് ജീവിക്കാന്‍ ആരംഭിച്ചത്. 2022-ലും 2023-ലും ജനിച്ച രണ്ട് ആണ്‍കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. ഇവര്‍ക്കിടയിലേക്കാണ് ഇപ്പോള്‍ കുഞ്ഞുറോക്കി കൂടി എത്തുന്നത്.
Content Highlights: Rihanna Welcomes Third Child, Rocki Irish Mayers, With A$AP Rocky