ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ പാര്‍ട്ടികളെ മാത്രം കുറ്റം പറയാന്‍ കഴിയില്ല -മീനാക്ഷി

#Lifestyle Desk
മീനാക്ഷി | ചിത്രം: അഭിലാഷ് എസ്. നായർ / മാതൃഭൂമി
മീനാക്ഷി | ചിത്രം: അഭിലാഷ് എസ്. നായർ / മാതൃഭൂമി

സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് തുറന്നുപറയാന്‍ മടിയില്ലാത്തയാളാണ് നടി മീനാക്ഷി. ബാലതാരമായി വെള്ളിത്തിരയിലെത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച മീനാക്ഷി ഇപ്പോള്‍ ഇത്തരം നിലപാടുകളിലൂടെയാണ് പ്രശംസ പിടിച്ചുപറ്റുന്നത്. ഇപ്പോഴിതാ പ്രസക്തമായ മറ്റൊരു വിഷയത്തിലും തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം. പതിവുപോലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മീനാക്ഷിയുടെ പ്രതികരണം.

Also Read: 'പുരുഷന്‍ ഗ്യാസ് കുറ്റി പൊക്കുമെന്ന് കരുതി സ്ത്രീ അത് ചെയ്യണമെന്നില്ല, അതല്ല തുല്യത'; നിലപാട് വ്യക്തമാക്കി മീനാക്ഷി

രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ ആ പ്രദേശത്ത് കൂടുതലുള്ള ജാതി, മത, വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ നിര്‍ത്തുന്നതിനെ കുറിച്ച് ഒരാള്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യത്തിനാണ് മീനാക്ഷി മറുപടി പറഞ്ഞത്. ശരിയല്ല എന്ന് ഒറ്റവാക്കില്‍ മറുപടി പറഞ്ഞ മീനാക്ഷി തുടര്‍ന്ന് തന്റെ മറുപടി വിശദീകരിച്ചു.

Don’t Miss: 'ലാലങ്കിള്‍ വന്ന് ചോദിച്ചു എന്റെ നന്ദിനിക്കുട്ടി അല്ലേ എന്ന്, അതെനിക്ക് വളരെ സ്‌പെഷ്യലായിരുന്നു'; മീനാക്ഷി മനസ് തുറക്കുന്നു 

ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ പൂര്‍ണമായി കുറ്റം പറയാന്‍ പറ്റില്ലെന്നും മീനാക്ഷി പറയുന്നു. 'എന്റെ കൂട്ടത്തില്‍ പെട്ടയാള്‍' എന്ന, ആ നാട്ടിലെ ആളുകളുടെ ചിന്തയാണ് കാര്യങ്ങള്‍ ഇങ്ങനെയാക്കുന്നത്. ജനാധിപത്യം നല്ലതാണെങ്കിലും അത് പൂര്‍ണമായും ശരിയാണെന്ന് പറയാന്‍ കഴിയില്ലെന്നും മീനാക്ഷി വ്യക്തമാക്കി. 'എന്റെ ആള്‍ക്കാര്‍' എന്ന ചിന്ത ഇല്ലാതായാല്‍ ജനാധിപത്യം പൂര്‍ണാര്‍ഥത്തില്‍ ശരിയാകുമെന്ന പ്രതീക്ഷയും മീനാക്ഷി പോസ്റ്റില്‍ പങ്കുവെച്ചു.

മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചോദ്യം: ഒരു നാട്ടിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോള്‍ ആ ഭാഗത്ത് കൂടുതലുള്ള ജാതി മത വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ നിര്‍ത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്നത് ശരിയാണോ?

ഉത്തരം: രാഷ്ട്രീയം മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാലും എന്റെ അറിവില്‍ അഭിപ്രായത്തില്‍ ശരിയല്ല എന്നുത്തരം. പക്ഷേ ഈ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളാണോ പൂര്‍ണ്ണമായും കുറ്റക്കാര്‍? അല്ല. ആ നാട്ടിലുള്ള ആളുകളുടെ, 'എന്റെ കൂട്ടത്തില്‍ പെട്ടയാള്‍' എന്ന ചിന്തയാണ് കാര്യങ്ങള്‍ ഇങ്ങനെയാക്കുന്നത്.

Also Read: 'മീനാക്ഷി പറഞ്ഞത് പൊട്ടത്തരം, യഥാര്‍ഥ ജീവിതം തുടങ്ങുമ്പോള്‍ ഈ അഭിപ്രായം മാറും'; വിമര്‍ശനവുമായി ശാരദക്കുട്ടി

ജനാധിപത്യം നല്ലതാണോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും നല്ലതാണ്. പക്ഷേ അത് പൂര്‍ണ്ണമായും ശരിയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നും പറയേണ്ടി വരുന്നു. കാരണം, ആ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഉള്ളവര്‍ക്ക് (വിഭാഗത്തിന്) അനുകൂലമാവും ജനാധിപത്യമെന്ന ഭൂരിപക്ഷ തീരുമാനം.

പുതുതലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസം വഴി ആധുനിക പൗരബോധത്തിലെത്താനായാല്‍, അവിടെ, 'എന്റെ ആള്‍ക്കാര്‍' എന്ന വ്യക്തിഗത ചിന്തകള്‍ ഇല്ലാതായാല്‍... തന്നെ പോലെ തന്നെ അവകാശങ്ങളും പ്രാധാന്യമുള്ളയാളാണ് അപ്പുറത്തെന്നും തിരിച്ചറിയുന്നിടത്ത് ജനാധിപത്യം എന്നത് അതിന്റെ പൂര്‍ണ്ണ അര്‍ഥത്തില്‍ ശരിയാവുക തന്നെ ചെയ്യും.

Content Highlights: Actress Meenakshi Slams Caste/Religious Politics in Candidate Selection: 'Democracy is Imperfect Due to 'My People' Mentality'