'പ്രേമലു ഒരിക്കലും അവസാനിക്കുന്നില്ല'; വീണ്ടും ഒന്നിച്ച് മമിതാ ബൈജുവും അഖിലാ ഭാര്‍ഗവനും, ചിത്രങ്ങൾ

അഖിലാ ഭാർഗവനും മമിതാ ബൈജുവും 'പ്രേമലു' ചിത്രീകരണത്തിനിടെ (ഫയൽ ചിത്രം), അഖിലാ ഭാർഗവനും മമിതാ ബൈജുവും | Photos: instagram.com/akhilabhargavan
അഖിലാ ഭാർഗവനും മമിതാ ബൈജുവും 'പ്രേമലു' ചിത്രീകരണത്തിനിടെ (ഫയൽ ചിത്രം), അഖിലാ ഭാർഗവനും മമിതാ ബൈജുവും | Photos: instagram.com/akhilabhargavan

ഴിഞ്ഞവര്‍ഷം മലയാളികള്‍ ഏറ്റെടുത്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് പ്രേമലു. നസ്ലിനും മമിതയും ഒന്നിച്ച ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അഖിലാ ഭാര്‍ഗവനായിരുന്നു. മമിതയുടെ ഉറ്റ സുഹൃത്തായാണ് അഖില ചിത്രത്തില്‍ വേഷമിട്ടത്. പ്രേമലുവിലെ റീനുവിനേയും കാര്‍ത്തികയേയും പോലെ യഥാര്‍ഥ ജീവിതത്തിലും മമിതാ ബൈജുവും അഖിലാ ഭാര്‍ഗവനും 'ചങ്ക് ബ്രോസ്' ആണ്. ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഖില ഇപ്പോള്‍. 

Also Read: കാവ്യാ മാരനുമായി പ്രണയത്തിലാണോ? ഒടുവില്‍ വിവാഹവാര്‍ത്തയില്‍ വ്യക്തതവരുത്തി അനിരുദ്ധ് രവിചന്ദര്‍

ഒരു പരസ്യചിത്രത്തിലാണ് മമിതയും അഖിലയും വീണ്ടും ഒന്നിക്കുന്നത്. ഷൂട്ടിങ്ങിനിടെ ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രങ്ങള്‍ അഖിലാ ഭാര്‍ഗവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മമിതാ ബൈജുവിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള പോസ്റ്റിന് താഴ് മമിത കമന്റ് ചെയ്തിട്ടുണ്ട്. രണ്ട് കൂട്ടുകാരികള്‍ വീണ്ടും ഒന്നിച്ചതിനെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒരുലക്ഷത്തിലേറെ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. 

Don't Miss: സിറിയൻ കലാകാരി, കണ്ടുമുട്ടിയത് ഡേറ്റിങ് ആപ്പിൽ; സൊഹ്‌റാൻ മംദാനിയുടെ ജീവിതപങ്കാളി റാമ ദുവാജിയെ അറിയാം

'കാലം കടന്നുപോയി, ജീവിതം മുന്നോട്ട് പോയി. പക്ഷേ ഈ പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍, അത് 'പ്രേമലു' ഒരിക്കലും അവസാനിക്കാത്തത് പോലെയായിരുന്നു. രണ്ട് ഹൃദയങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്...' -ഇതാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഖില കുറിച്ചത്. ആലിംഗനത്തിന്റേയും ഹൃദയത്തിന്റേയും ഇമോജിയാണ് മമിത പോസ്റ്റിന് താഴെ കമന്റായി ഇട്ടത്. 

Also Read: ജനിച്ചയുടൻ ശൗചാലയത്തിൽ ഉപേക്ഷിക്കപ്പെട്ടു; 40 വര്‍ഷത്തിനുശേഷം സ്വന്തം കുടുംബത്തെ കണ്ടുമുട്ടി യുവാവ്

നിങ്ങളെ രണ്ടുപേരെയും വീണ്ടും സിനിമയില്‍ ഒന്നിച്ച് കാണാന്‍ കഴിയുമോ, പ്രേമലുവിന്റെ രണ്ടാം ഭാഗം എപ്പോള്‍ വരും, ഞങ്ങള്‍ കാത്തിരിക്കുകയാണ്, എന്നിങ്ങനെ പോകുന്നു പോസ്റ്റിനടിയിലെ ആരാധകരുടെ കമന്റുകള്‍. 

Content Highlights: Akhila Bhargavan shares selfies with her 'Premalu' friend Mamitha Baiju on instagram, goes viral