'പ്രിയങ്കയെ ബോര്‍ഡിങ് സ്‌കൂളിലേക്ക് അയച്ചതില്‍ ഇപ്പോഴും കുറ്റബോധമുണ്ട്, അവളെ ഞാന്‍ മാനസികമായി തളര്‍ത്തി'

മക്കളെ വേര്‍പിരിയുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ആലോചിക്കാന്‍പോലും പറ്റാത്ത കാര്യമാണ്. പക്ഷേ പലപ്പോഴും മാതാപിതാക്കളുടെ ജോലിയുടെ ഭാഗമായും മക്കളുടെ പഠനത്തിന്റെ ഭാഗമായുമെല്ലാം അത് അനിവാര്യമാകും. അത്തരത്തില്‍ മകളും നടിയുമായ പ്രിയങ്ക ചോപ്രയെ കുട്ടിക്കാലത്ത് ബോര്‍ഡിങ് സ്‌കൂളിലേക്ക് പറഞ്ഞയച്ചപ്പോള്‍ അനുഭവിച്ച വേദനയെ കുറിച്ച് തുറന്നുപറയുകയാണ് അമ്മ മധു ചോപ്ര.
വളരെ ചെറുപ്പത്തില്‍തന്നെ പ്രിയങ്കയെ ബോര്‍ഡിങ് സ്‌കൂളിലേക്ക് അയച്ചതില്‍ തനിക്ക് ഇപ്പോഴും കുറ്റബോധമുണ്ടെന്നും ചെറിയ കുട്ടിയായിരുന്ന അവളെ താന്‍ മാനസികമായി തളര്‍ത്തിയെന്നും പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. അപ്രതീക്ഷിതമായ ആ സാഹചര്യത്തിന് പ്രിയങ്ക തയ്യാറെടുത്തില്ലായിരുന്നുവെന്നും മധു ചോപ്ര വ്യക്തമാക്കുന്നു.
'ഞങ്ങള്‍ രണ്ട് പേരേയും സംബന്ധിച്ച് ഹൃദയഭേദകമായ കാര്യമായിരുന്നു അത്. പ്രിയങ്ക പിന്നീട് ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായി മാറി. എന്നിരുന്നാലും എനിക്കത് ഒരു മാനസികാഘാതമായിരുന്നു. ഞാനിപ്പോഴും അതില്‍ ഖേദിക്കുന്നു'-മധു അഭിമുഖത്തില്‍ പറയുന്നു.
Content Highlights: madhu chopra on the pain of separation from daughter priyanka chopra