കോൾഡ് പ്ലേ 'കിസ് കാം' വിവാദത്തിന് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി ക്രിസ്റ്റിൻ കബോട്ട്

#Lifestyle Desk
ക്രിസ്റ്റിൻ കബോട്ട്, കോൾഡ്പ്ലേയുടെ സംഗീതപരിപാടിക്കിടെ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ആൻഡി ബൈറന്റേയും ക്രിസ്റ്റിൻ കബോട്ടിന്റേയും ദൃശ്യം
ക്രിസ്റ്റിൻ കബോട്ട്, കോൾഡ്പ്ലേയുടെ സംഗീതപരിപാടിക്കിടെ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ആൻഡി ബൈറന്റേയും ക്രിസ്റ്റിൻ കബോട്ടിന്റേയും ദൃശ്യം

ലോകമാകെ വലിയ ചർച്ചാവിഷയമായ 'കിസ് ക്യാം' വിവാദം ആരും മറന്നിട്ടുണ്ടാകില്ല. കഴിഞ്ഞവർഷം ജൂലായിലാണ് കോൾഡ്‌പ്ലേയുടെ സംഗീതപരിപാടിക്കിടെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ അസ്‌ട്രോണമറിന്റെ സിഇഒയായിരുന്ന ആൻഡി ബൈറണും കമ്പനിയുടെ എച്ച്ആർ മേധാവി ക്രിസ്റ്റിൻ കബോട്ടും ആലിംഗനം ചെയ്ത് നിൽക്കുന്ന ദൃശ്യം തത്സമയം ബിഗ് സ്‌ക്രീനിൽ കാണിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. ഇതേത്തുടർന്ന് ഇരുവർക്കും അസ്‌ട്രോണമറിലെ ജോലി രാജിവെക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്ക് ശേഷം ഇതാദ്യമായി ക്രിസ്റ്റിൻ കബോട്ട് ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്.

Also Read: 23-കാരിയുമായി വീഡിയോ കോളിന് 35 ലക്ഷം, ഓൺലി ഫാൻസിൽ ചെലവിട്ടത് രണ്ട് കോടി; ആൻഡി ബൈറൺ വീണ്ടും കുരുക്കിൽ

വിവാദങ്ങൾ വിറ്റ് സോഷ്യൽ മീഡിയാ കമ്പനികൾ ലാഭമുണ്ടാക്കുന്നു എന്ന് ക്രിസ്റ്റിൻ പറഞ്ഞു. 'എനിക്ക് ഇതിനെ കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. വിവാദങ്ങളുണ്ടാകുമ്പോൾ ടെക്‌നോളജി കമ്പനികൾക്കാണ് അതിന്റെ മെച്ചം. നമ്മൾ ഫോർവേഡ് ചെയ്യുമ്പോഴും ലൈക്ക് ചെയ്യുമ്പോഴും ക്ലിക്ക് ചെയ്യുമ്പോഴുമെല്ലാം നമ്മൾ അവരുടെ പോക്കറ്റിലേക്ക് ശതകോടിക്കണക്കിന് ഡോളറുകളാണ് നൽകുന്നതെന്ന് നമ്മൾ അറിയുന്നില്ല. അതിനായുള്ള അൽഗൊരിതം അവർ സൃഷ്ടിക്കുന്നു.' -ക്രിസ്റ്റിൻ പറഞ്ഞു.

Don’t Miss: 'വൈകാരികമായി തകർത്തു, എന്നെ 'മീം' ആക്കി'; കോൾഡ്‌പ്ലേയ്‌ക്കെതിരെ നിയമനടപടിക്ക് അസ്ട്രോണമർ മുൻ സിഇഒ

'എന്നെ പോലുള്ളവർ എത്രയധികം വേദന അനുഭവിക്കുന്നോ അത്രയധികം പണം അവർ ഉണ്ടാക്കും. അതാണ് അതിന് ഇന്ധനം നൽകുന്നത്. ഇതിനെല്ലാം ഉത്തരവാദിത്തം ഉണ്ടാകേണ്ടതുണ്ട്.' -രണ്ട് കുട്ടികളുടെ മാതാവായ ക്രിസ്റ്റിൻ തുടർന്നു. വിവാദസമയത്ത് താൻ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഒപ്രാ വിൻഫ്രെയ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു 50-കാരിയായ ക്രിസ്റ്റിൻ.

Also Read: കോൾഡ്‌പ്ലേ വിവാദം: സിഇഒയെ സസ്‌പെൻഡ് ചെയ്തു, മൂല്യവും സംസ്‌കാരവും സംരക്ഷിക്കുമെന്ന് കമ്പനി

കോൾഡ് പ്ലേയുടെ പരിപാടിയിൽ നിന്നുള്ള വീഡിയോ വൈറലായതിന് ശേഷം വലിയ തിരിച്ചടിയാണ് താൻ നേരിട്ടതെന്ന് ക്രിസ്റ്റിൻ നേരത്തേ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ആഴ്ചകളോളം ദിവസം 600 ഫോൺകോളുകൾ വരെ വന്നിട്ടുണ്ട്. വധഭീഷണി ഉൾപ്പെടെ അതിലുണ്ടായിരുന്നു. കൂടാതെ കനത്ത സൈബർ ആക്രമണവും താൻ നേരിട്ടുവെന്നും ദി ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.

Content Highlights: Kristin Cabott, the former HR head of Astronomer who was caught in a viral 'Kiss Cam' moment with CEO Andy Byron at a Coldplay concert, has made her first public appearance. Speaking on Oprah Winfrey's podcast, she criticized social media algorithms for profiting from personal controversies and shared the emotional toll the incident took on her life.