ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി രണ്ടു വയസ്സുകാരന്‍

ചാവക്കാട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി രണ്ടു വയസ്സുകാരന്‍. തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ജഗത് ശിവയാണ് ആ കൊച്ചുമിടുക്കന്‍.
ഏഴു ശരീരഭാഗങ്ങള്‍, 11 നാട്ടുമൃഗങ്ങള്‍, 12 കാട്ടുമൃഗങ്ങള്‍, 16 പക്ഷികള്‍, 11 വാഹനങ്ങള്‍, നാല് പ്രാണികള്‍ എന്നിവ തിരിച്ചറിയുകയും നാല് പൊതു വിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുമാണ് ജഗത് ശിവ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കിയത്.
ചാവക്കാട് മണത്തല മടപ്പാട്ട് വീട്ടില്‍ സബ്ദാര്‍-ദീപ ദമ്പന്തിമാരുടെ മകനാണ്.
Content Highlights: india book of records