ധനുഷിന്റെ സഹോദരിമാരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത് മൃണാള്‍; ഇത് പ്രണയം തന്നെയെന്ന് ആരാധകര്‍

നടന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മൃണാള്‍ നായികയായെത്തിയ സണ്‍ ഓഫ് സര്‍ദാറിന്റെ പ്രത്യേക ഷോയില്‍ പങ്കെടുക്കാന്‍ ധനുഷ് മുംബൈയിലെത്തിയിരുന്നു. ഈ പരിപാടിക്കിടെ മൃണാളും ധനുഷും കൈ കോര്‍ത്ത് നടക്കുന്നതും സ്വകാര്യം പറയുന്നതുമെല്ലാമുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇതിനൊപ്പം മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിലും ധനുഷ് പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി.
കഴിഞ്ഞ ജൂലൈയില്‍ ധനുഷിന്റെ പുതിയ ചിത്രമായ 'തേരെ ഇഷ്‌ക് മേ'യുടെ നിര്‍മാതാവും എഴുത്തുകാരിയുമായ കനിക ധില്ലന്‍ ഒരുക്കിയ പാര്‍ട്ടിയിലും മൃണാള്‍ ഠാക്കൂര്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കനിക ധില്ലന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആദ്യ ചിത്രത്തില്‍ ധനുഷിനൊപ്പം മൃണാള്‍ ഠാക്കൂറും ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ധനുഷോ മൃണാള്‍ ഠാക്കൂറോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങലൊന്നും നടത്തിയിട്ടില്ല.
Read More: പിറന്നാളാഘോഷത്തിനെത്തി; ധനുഷും മൃണാള്‍ ഠാക്കൂറും പ്രണയത്തില്‍?
ധനുഷ് തന്റെ സഹോദരിമാരായ ഡോ.കാര്‍ത്തിക കാര്‍ത്തിക്കിനും വിമല ഗീതയ്ക്കും മൃണാളിനെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരേയും മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇരുവരും മൃണാളിനെ തിരിച്ചും ഫോളോ ചെയ്യുന്നുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ധനുഷും നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും ഔദ്യോഗികമായി വിവാഹമോചിതരായത്. 2022 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. 2004-ല്‍ വിവാഹതരായ ധനുഷും ഐശ്വര്യയും 18 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
Content Highlights: has dhanush introduced mrunal thakur to his sisters