‘കുഞ്ഞുങ്ങൾ നിങ്ങളുടെ സ്വപ്‌നങ്ങൾക്ക് തടസമാകുമെന്ന് ആരാണ് പറഞ്ഞത്’-വീഡിയോ പങ്കുവെച്ച് ദുർഗാ കൃഷ്ണ

അമ്മയായതിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവെച്ച് നടി ദുർഗാ കൃഷ്ണ. മകൾ പ്രകൃതിയെ ചേർത്തുപിടിച്ച് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോയാണ് ദുർഗ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
'കുഞ്ഞുങ്ങൾ നിങ്ങളുടെ സ്വപ്‌നങ്ങൾക്ക് തടസമാകുമെന്ന് ആരാണ് പറഞ്ഞത്, ജീവിതകാലം മുഴുവൻ കൂടെയുണ്ടായിരുന്ന ഒരു കുഞ്ഞ് പങ്കാളിയെയാണ് എനിക്കിപ്പോൾ ലഭിച്ചിരിക്കുന്നത്' എന്നും ഇതിനൊപ്പം ദുർഗ കുറിച്ചിട്ടുണ്ട്. ദുർഗ വർക്കൗട്ട് ചെയ്യുമ്പോൾ കംഗാരു പൗച്ചിൽ ഇരിക്കുന്ന മകൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം.
2021 ഏപ്രിലിലാണ് ദുർഗ നിർമാതാവായ അർജുൻ രവീന്ദ്രനെ വിവാഹം ചെയ്തത്. 2025 നവംബറിൽ ഇരുവർക്കും കുഞ്ഞ് പിറന്നു. കുഞ്ഞുണ്ടായശേഷം കടന്നുപോയ മാനസിക സംഘർഷത്തെ കുറിച്ച് ദുർഗ തുറന്നുപറഞ്ഞിരുന്നു.
Content Highlights: Durga Krishna shares a viral video working out with her daughter Prakrithi., The actress challenges the notion that children hinder personal dreams., Highlights the bond between the mother and her child during fitness routines., Provides an update on the actress's life post-childbirth in November 2025.