ആമസോണിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, വാർഷിക ശമ്പളം 75 ലക്ഷം; ഡബ്ലിനിലെ ജീവിതത്തെകുറിച്ച്‌ ഇന്ത്യൻ യുവാവ്

കണ്ടന്റ് ക്രിയേറ്റര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/Umang Chaudhary
കണ്ടന്റ് ക്രിയേറ്റര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/Umang Chaudhary

ഭാവിയിലേക്കായി പണം കരുതിവെയ്ക്കുന്നവരാകും മിക്കവരും. ശമ്പളം കുറച്ചാണെങ്കിൽപോലും അതിൽനിന്ന് ചെറിയൊരു ശതമാനം ചിലർ സൂക്ഷിച്ചുവെയ്ക്കും. അത്തരത്തിൽ തന്റെ വാർഷിക ശമ്പളത്തെ കുറിച്ചും ചെലവുകൾക്ക്‌ശേഷം ഓരോ മാസവും സൂക്ഷിച്ചുവെയ്ക്കുന്ന പണത്തെ കുറിച്ചും സംസാരിക്കുകയാണ് ആമസോണിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവാവ്. ഡബ്ലിനിലാണ് ഓഫീസെന്നും 75-96 ലക്ഷം രൂപ വരെ വാർഷിക ശമ്പളമുണ്ടെന്നും യുവാവ് പറയുന്നു.

3.2 ലക്ഷം രൂപയമാണ് മിക്ക മാസങ്ങളിലും ചെലവ് വരുന്നത്. അതിനാൽ ഓരോ മാസവും 30 മുതൽ 40 ശതമാനം വരെ പണം സമ്പാദിക്കാനാകുമെന്നും യുവാവ് പറയുന്നു. ഡബ്ലിൻ വളരെ മനോഹരമായ നഗരമാണെന്നും അവിടെ സമാധാനപരമായ ജീവിതമാണെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു. ഉമങ് ചൗധരി എന്ന കണ്ടന്റ് ക്രിയേറ്ററാണ് യുവാവുമായി സംസാരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

യൂറോപ്യൻ യൂണിയനിലെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമായ അയർലൻഡിലേക്ക് ഇന്ത്യയിൽനിന്ന് ജോലി തേടി പോകുന്നവരുടേയും പഠിക്കാൻ പോകുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. അവിടുത്തെ വിദ്യാഭ്യാസ നിലവാരമാണ് പ്രധാന കാരണം. ലോകത്തെ മികച്ച 500 സർവകലാശാലകളിൽ ആറെണ്ണമുള്ളത് അയർലൻഡിലാണ്.

Content Highlights: Amazon software engineer reports annual earnings between 70,000 and 90,000 euros in 2026., Monthly expenses average 3,000 euros with a 30-40% savings rate.