ആനന്ദ് അംബാനിയുടെ സംഗീത് ചടങ്ങിനെത്തുക ലോകഗായകര്‍; പ്രതിഫലം കോടികള്‍

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ജൂലൈ 12-ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന സംഗീതില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകര്‍ പങ്കെടുക്കും.
പ്രശസ്ത പോപ്പ് ഗായിക അഡെല്‍, കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക്, അമേരിക്കന്‍ പാട്ടുകാരി ലാനാ ഡെല്‍ റേ എന്നീ ഗായകര്‍ വിവാഹത്തിനെത്തുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. എന്നാല്‍ ഇവര്‍ക്ക് നല്‍കുന്ന പ്രതിഫലക്കണക്കുകള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും നടന്ന ആഘോഷത്തില്‍ സംഗീതലോകത്ത് നി്ന്നുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു.
കാറ്റി പെറി, ആന്‍ഡ്രിയ ബോച്ചെല്ലി, ബാക്ക്ട്‌സ്ട്രീററ് ബോയ്‌സ്, പിറ്റ്ബുള്‍, ഗുരു രണ്‍ധാവ എന്നിവരുടെ സംഗീത വിരുന്ന് കപ്പലിലെ ആഘോഷത്തിന് മാറ്റുകൂട്ടിയിരുന്നു. ജാംനഗറിലെ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ റിയാനയുടെ പ്രകടനമായിരുന്നു ഏറെ ചര്‍ച്ചയാത്. സ്വകാര്യ വിമാനത്തില്‍ പറന്നെത്തിയ റിയാന ഒരു മണിക്കൂര്‍ പ്രകടനത്തിന് 74 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. 2018-ല്‍ നടന്ന മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തിന് പറന്നെത്തിയത് ബിയോണ്‍സിയായിരുന്നു. അതിനുവേണ്ടി 50 കോടി രൂപയാണ് ചിലവഴിച്ചത്.
Content Highlights: adele drake lana del ray to perform at anant ambani radhika merchants wedding