ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചു; പിന്നാലെ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി നടി ദിവ്യ

താരദമ്പതികളായ ദിവ്യ ശ്രീധറും അര്‍ണവ് അംജദും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അര്‍ണവിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ശ്രീധര്‍. ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയാണ് ദിവ്യ അര്‍ണവിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍.
2017-ല്‍ സംപ്രേഷണം ചെയ്ത 'കേളടി കണ്‍മണി' എന്ന സീരിയലിനിടേയാണ് അര്‍ണവുമായി ദിവ്യ അടുക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുെവയ്്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിവ്യ ഭര്‍ത്താവിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഇപ്പോള്‍ അഭിനയിക്കുന്ന സീരിയലിലെ നായിക നടിയുമായി അര്‍ണവ് പ്രണയത്തിലാണ്. തന്നെ ഒഴിവാക്കാനും ഈ നടിയെ വിവാഹം കഴിക്കാനുമാണ് ഭര്‍ത്താവിന്റെ ശ്രമമെന്നും ദിവ്യ ആരോപിക്കുന്നു. 'ഷൂട്ടിങ് സെറ്റിലെത്തി ആ നടിയുമായി ഞാന്‍ സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ എന്ന ബോട്ടില്‍ കൊണ്ട് അടിച്ചു. അര്‍ണവ് മുസ്ലിം ആണ്. വിവാഹത്തിനായി ഞാന്‍ മതം മാറി. ഇതിനെല്ലാം ശേഷമാണ് എന്നെ ഒഴിവാക്കുന്നത്. എന്നെ അര്‍ണവ് മര്‍ദ്ദിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തു.'-ദിവ്യ ആരോപിക്കുന്നു.
എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി അര്‍ണവും രംഗത്തെത്തി. ആദ്യ വിവാഹത്തില്‍ മകളുണ്ടെന്ന കാര്യം ദിവ്യ തന്നോട് മറച്ചുവെച്ചെന്നും ഷൂട്ടിങ് സെറ്റില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയെന്നും അര്‍ണവ് പറയന്നു.
'സെറ്റിലേക്ക് ദിവ്യ വരുമ്പോള്‍ ഞാനും നടിയും ഭക്ഷണം കഴിക്കുകയായിരുന്നു. കൂടെ മാനേജര്‍മാരുമുണ്ട്. ദിവ്യ അവിടെ വന്ന് പ്രശ്‌നമുണ്ടാക്കി. കൈ കഴുകാന്‍ എഴുന്നേറ്റുപോയ നടിയെ മുടിയില്‍ കുത്തിപ്പിടിച്ച് അടിച്ചു. അപമര്യാദയായി പെരുമാറിയിട്ടും അവര്‍ മാന്യമായാണ് പ്രതികരിച്ചത്. എന്നാല്‍ വീണ്ടും ദിവ്യ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ബോട്ടില്‍ എറിഞ്ഞു. അത് ദിവ്യയുടെ തോളിലാണ് കൊണ്ടത്. മറ്റൊന്നും സംഭവിട്ടിച്ചില്ല. ഞാന്‍ ദിവ്യയെ ഉപദ്രവിച്ചിട്ടില്ല. ദിവ്യയാണ് കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.'-അര്‍ണവ് മറുപടിയില്‍ വ്യക്തമാക്കുന്നു.
Content Highlights: actress divya sridhar accuses husband arnav amjath of assaulting her