അധികമൊന്നുമില്ല, വെറും 105 കോടി രൂപ! ലോസ് ആഞ്ജലിസില്‍ പുതിയ വീട് വാങ്ങി നടന്‍ ബ്രാഡ് പിറ്റ്

പുതിയ ചിത്രം എഫ് 1 വമ്പന്‍ വിജയമായതിന്റെ ത്രില്ലിലാണ് ഹോളിവുഡ് താരം ബ്രാഡ് പിറ്റ്. അതിനിടെയാണ് താരം പുതിയ വീട് വാങ്ങിയതായി വാര്‍ത്ത വരുന്നത്. യുഎസ്സിലെ കാലിഫോര്‍ണിയയിലുള്ള ലോസ് ആഞ്ജലീസിലാണ് ബ്രാഡ് പിറ്റ് വീട് വാങ്ങിയത്. 1.2 കോടി ഡോളര്‍ (ഇന്നത്തെ നിരക്ക് പ്രകാരം ഏകദേശം 105.29 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാണ് 'ഫൈറ്റ് ക്ലബ്ബ്' താരം വീട് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
Also Read: മുംബൈയിൽ 40 കോടിയുടെ വീട്, ദുബായിൽ 'കൊട്ടാരം', ആഡംബര കാറുകൾ സഞ്ജയ് ദത്തിനുള്ളത് 295 കോടിയുടെ സ്വത്ത്
സ്പാനിഷ് ശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ വീട് ബ്രാഡ് പിറ്റ് വാങ്ങിയത് കില്ലേഴ്‌സ് എന്ന റോക്ക് ബാന്‍ഡിലെ മുന്‍നിര ഗിറ്റാറിസ്റ്റായ ഡേവ് ക്യൂനിങ്ങിന്റേയും ഭാര്യയുടേയും പക്കല്‍ നിന്നാണ്. ഹോളിവുഡ് ഹില്‍സിലെ ഔട്ട്‌പോസ്റ്റ് എസ്‌റ്റേറ്റ്‌സിലാണ് ബ്രാഡ് പിറ്റ് വാങ്ങിയ ആഡംബര വീട് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ സെലിബ്രിറ്റികള്‍ താമസിക്കുന്ന സ്ഥലമാണ് ഇത്.
Don't Miss: 21 കോടി രൂപയുടെ 'ചീങ്കണ്ണിത്തോൽ' വാച്ച്; മെറ്റ് ഗാലയിൽ ഷാരൂഖ് ഖാൻ ധരിച്ച ആഡംബര വാച്ചിന്റെ വിശേഷങ്ങൾ
8,385 സ്‌ക്വയര്‍ ഫീറ്റുള്ള പടുകൂറ്റന്‍ വീട്ടില്‍ ആറ് കിടപ്പുമുറികളാണുള്ളത്. 1989-ലാണ് വീട് നിര്‍മ്മിച്ചത്. വീട്ടില്‍ നിന്ന് നോക്കിയാല്‍ നഗരഹൃദയം മുതല്‍ ശാന്തസമുദ്രം വരെ കാണാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പുറത്ത് നീന്തല്‍ക്കുളം, പച്ചക്കറിത്തോട്ടം, ബാര്‍ബിക്യൂ ഏരിയ എന്നിവയെല്ലാമുണ്ട്.
Also Read: പാപ്പരാണ്, പക്ഷേ കൈയിലുള്ളത് 40 ലക്ഷത്തിന്റെ മുതൽ; ചർച്ചയായി വിജയ് മല്യയുടെ ആഡംബര വാച്ച്
വ്യത്യസ്ത ശൈലിയില്‍ നിര്‍മ്മിച്ച വീടുകളോട് വളരെയേറെ താത്പര്യമുള്ളയാളാണ് ബ്രാഡ് പിറ്റ്. കാര്‍മല്‍ ഹൈറ്റ്‌സിലെ വീട് അദ്ദേഹം 2022-ല്‍ വാങ്ങിയത് നാല് കോടി ഡോളര്‍ ചെലവിട്ടാണ്. ദീര്‍ഘകാലം താമസിച്ച ലോസ് ഫെലിസിലെ വീട് ബ്രാഡ് പിറ്റ് നേരത്തേ വിറ്റിരുന്നു. 3.3 കോടി ഡോളറിനാണ് ഈ വീട് അദ്ദേഹം വിറ്റത്. അതേവര്‍ഷം ലോസ് ഫെലിസില്‍ തന്നെയുള്ള മിഡ്‌സെഞ്ച്വറി സ്റ്റൈലിലുള്ള വീട് അദ്ദേഹം അഞ്ചര കോടി ഡോളര്‍ ചെലവിട്ട് വാങ്ങുകയും ചെയ്തിരുന്നു.
Don't Miss: ആയുധമേന്തിയ കമാൻഡോകളും ഫോൺ ജാമറും; ആർഭാടമായി സൊഹ്‌റാന്‍ മംദാനിയുടെ വിവാഹാഘോഷം
Content Highlights: Brad Pitt Buys Los Angeles Home From Killers Guitarist for 1.2 crore rupees