‘ആരാണ് ശ്രീരാമനേയും സീതയേയും കണ്ടിട്ടുള്ളത്? രാമായണത്തിലെ വസ്ത്രാലങ്കാരം ഡിസൈനറുടെ ഭാവനയാണ്’

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയതുമുതൽ ചിത്രത്തിലെ താരങ്ങളുടെ വസ്ത്രധാരണത്തെ ട്രോളിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിൽ സീതയായെത്തുന്ന സായ് പല്ലവിയുടെയും കൈകേയി ആയെത്തുന്ന ലാറ ദത്തയുടെയും ലുക്കിനെതിരായാണ് വ്യാപകമായി വിമർശനങ്ങൾ ഉയർന്നത്. ഇരുവരുടേയും വസ്ത്രങ്ങൾ ത്രേതായുഗത്തിലെ കഥയ്ക്ക് അനുയോജ്യമല്ലെന്നും മോഡേൺ ആണെന്നുമായിരുന്നു വിമർശനം. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് പിന്നിലെ സർഗാത്മകതയെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും സംസാരിക്കുകയാണ് മൂന്നുപതിറ്റാണ്ടായി ഈ രംഗത്ത് സജീവമായ മലയാളത്തിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ എസ്ബി സതീശൻ.
Content Highlights: Costume design is a creative collaboration between the director and the designer., Historical accuracy is balanced with cinematic visualization and character portrayal., Public criticism often arises from preconceived notions of mythological figures., Costumes serve as a visual shorthand to define character roles and traits., The evolution of costume procurement from manual hunting to digital convenience.