ആനയെ തിരിച്ചയച്ച ഷാജച്ചേച്ചി, യാത്ര പോലും പറയാതെ മാഞ്ഞവൾ; ഒരു കുടുംബത്തിന്റെ എല്ലാം | വഴിമരങ്ങൾ

തൃശ്ശൂരില്‍ ഡോക്ടറുടെ ക്ലിനിക്കിലുള്ളപ്പോഴാണ് ബാബുവേട്ടനെ പരിചയപ്പെടുന്നത്. വയനാട്ടിൽനിന്നുള്ള ആൾ എന്നതുതന്നെ വലിയൊരു സന്തോഷം. എന്റെ നാട്ടുകാരനാണല്ലോ. ഡോക്ടറുടെ ക്ലിനിക്കിൽ മാനേജരായിരുന്നു ബാബുവേട്ടൻ. സാമ്പത്തികമായി വലിയ മെച്ചമൊന്നും ഉണ്ടായിരുന്നില്ല. തുച്ഛമായ വരുമാനം മാത്രം.
ബാബുവേട്ടൻ ഏറ്റവും വാചാലനാകുന്നത് കുടുംബത്തെപ്പറ്റി പറയുമ്പോഴാണ്. വീട് ഒരു കാട്ടിലാണ്. വയസ്സായ അമ്മയും ഭാര്യയും രണ്ടു കൊച്ചുകുഞ്ഞുങ്ങളും തനിച്ചാണ് വീട്ടിൽ. പറഞ്ഞു തുടങ്ങിയാൽ ബാബുവേട്ടൻ നിർത്തില്ല. "എന്റെ ഭാര്യ ഒരു ഉണ്ണിയാർച്ചയാണ് കേട്ടോ. നല്ല ധൈര്യമുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ എനിക്ക് പേടിയൊന്നുമില്ല." കുടുംബം തനിച്ചാണെന്ന ആധിയുണ്ടെങ്കിലും മിടുക്കിയായ ഭാര്യ എന്നൊരാളിൽ എല്ലാം ഭദ്രമാണെന്നൊരു ആശ്വാസമായിരുന്നു എന്നും അദ്ദേഹത്തിന് ഉണ്ടായിട്ടുള്ളത്.
Content Highlights: about the story of babu and shaja, who passed away in a jeep accident in wayanad