പ്രേംജിയുടെ സ്വപ്നം സഫലമാക്കിയ മകൾ, 49-ാം വയസ്സിൽ സിനിമാ അരങ്ങേറ്റം| സതി പ്രേംജി അഭിമുഖം

#ബിജു രാഘവന്‍
സതി പ്രേംജി കുടുംബത്തോടൊപ്പം, മാതാപിതാക്കള്‍ക്കൊപ്പം സതി പ്രേംജി
സതി പ്രേംജി കുടുംബത്തോടൊപ്പം, മാതാപിതാക്കള്‍ക്കൊപ്പം സതി പ്രേംജി

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ അച്ഛന്‍. മലയാള സിനിമയിലെ ശ്രദ്ധേയ വേഷങ്ങളില്‍ മുഖം കാണിച്ച ജ്യേഷ്ഠന്‍. ചെറുപ്പത്തിലേ നാടകത്തിന്റെയും അഭിനയത്തിന്റെയുമൊക്കെ ലോകത്താണ് വളര്‍ന്നതെങ്കിലും 49-ാം വയസ്സിലാണ് സതി പ്രേംജി ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. എന്നാല്‍ ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആണെന്ന രജനികാന്ത് ഡയലോഗ്പോലെ സതി ഇപ്പോള്‍ മലയാള സിനിമയുടെ കോലായില്‍ സ്വന്തമായൊരു കസേരയിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നു.

ജാനകി ജാനേ, പ്രേതം, സു സു സുധി വാത്മീകം, ഒരു മുത്തശ്ശി ഗദ, വിമാനം, ഇവിടെ, ഗാനഗന്ധര്‍വന്‍, പട്ടാഭിരാമന്‍, കൊറോണ പേപ്പേഴ്‌സ്, വിജയ് സൂപ്പറും പൗര്‍ണമിയും, പിന്നേയും പോലെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച സതി അതുല്യനടന്‍ പ്രേംജിയുടെ മകളാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന എം.ടി. കഥകളുടെ വെബ്സീരിസില്‍ വേഷമിട്ട അവര്‍ ഇത്തിരി വൈകി അച്ഛന്റെ സ്വപ്നം തേടി നടന്ന മകളാണ്.

Content Highlights: sathi premji interview, premji, nedumudi venu, premachandran, sathi premji filmography

Continue reading