അപ്രതീക്ഷിതമായതിനാൽ തല തരിച്ചുപോയി; കരഞ്ഞാണ് വീട്ടില്‍ കയറിയത് | 'തലമുട്ടിക്കലി'ൽ പ്രതികരിച്ച് നവവധു

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായൊരു വിവാഹ വീഡിയോയാണ് പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റേയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും. ജൂണ്‍ 25-ന് നടന്ന വിവാഹത്തിന്റെ വീഡിയോ വലിയ രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. വധൂവരന്മാരുടെ തലകള്‍ തമ്മിലിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാലക്കാട്ട് ഇത്തരം രീതികള്‍ കല്യാണങ്ങളില്‍ പിന്തുടര്‍ന്നു വരുന്നതായും ഇല്ലെന്നും തരത്തിലുള്ള രണ്ടു അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ വീഡിയോ കാണുന്ന ആര്‍ക്കും മനസിലാകുന്നതാണ് തലമുട്ടിച്ചതിനെത്തുടര്‍ന്ന് വേദനയോടെ കരഞ്ഞുനില്‍ക്കുന്ന വധുവിന്റെ അവസ്ഥ. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ പലര്‍ക്കും വിഷയത്തില്‍ വിഭിന്നമായ അഭിപ്രായമാണുള്ളത്. സംഭവത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സജ്‌ലയും ഭര്‍ത്താവ് സച്ചിനും പ്രതികരിക്കുന്നു.
എനിക്കുണ്ടായ വേദനയെക്കുറിച്ചാണ് പറഞ്ഞത്- സജ്‌ല
Content Highlights: pallassana, marriage,palakkad, marriageritual, weddingvideo