'നീ എന്തിന് അവനെപ്പോലെ സമ്പാദിക്കണം? അവന് കുട്ടികളുണ്ട്, നിനക്ക് കുട്ടികളുണ്ടോ?' അതായിരുന്നു മറുപടി

OPRAH OFF AIR
#രമ്യ ഹരികുമാര്‍
ഓപ്ര വിൻഫ്രിയെ  ദക്ഷിണാഫ്രിക്കൻ ആഭ്യന്തരമന്ത്രി മംഗോസ്തു ബുത്തലേസി പരമ്പരാഗത സുലു ബാൻഡ് നെക്​ലേസ് അണിയിക്കുന്നു. Photo: AFP
ഓപ്ര വിൻഫ്രിയെ ദക്ഷിണാഫ്രിക്കൻ ആഭ്യന്തരമന്ത്രി മംഗോസ്തു ബുത്തലേസി പരമ്പരാഗത സുലു ബാൻഡ് നെക്​ലേസ് അണിയിക്കുന്നു. Photo: AFP

'വംശീയതയ്‌ക്കെതിരേ കണ്ണടച്ചാല്‍ നിങ്ങളും അതിന്റെ പങ്കാളിയാകും.' രണ്ടുപതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഓപ്രയുടേതല്ലാത്ത കവര്‍ചിത്രവുമായി പുറത്തിറങ്ങിയ  'ഒ ദി ഓപ്ര മാഗസി'ന്റെ (2020 സെപ്റ്റംബര്‍ ലക്കം) കവറില്‍ ഓപ്ര കുറിച്ചിരുന്ന വാചകം. 2020 മാര്‍ച്ച് 13-ന് പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ നഴ്‌സായ ബ്രെയോണ ടെയ്‌ലറിന്റെ മുഖചിത്രവുമായാണ് മാഗസിന്‍ അന്ന് പുറത്തിറങ്ങിയത്. വംശീയതയോടുളള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ഓപ്ര.  

'അവള്‍ എന്നെപ്പോലെയായിരുന്നു, നിങ്ങളെപ്പോലെയായിരുന്നു. അപ്രതീക്ഷിതമായി ജീവന്‍ നഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമെന്ന പോലെ അവള്‍ക്കും പദ്ധതികളുണ്ടായിരുന്നു. ഉത്തരവാദിത്വവും ജോലിയും സുഹൃത്തുക്കളും ചിരികളികളും നിറഞ്ഞ സുന്ദരമായ ഭാവി പദ്ധതികള്‍. അവള്‍ക്ക് സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ രാത്രി അവളുടെ ശരീരത്തിലേക്ക് തുളഞ്ഞുകയറിയ അഞ്ച് ബുള്ളറ്റുകള്‍ അവളുടെ ശരീരത്തേയും ഭാവിയേയും തകര്‍ത്തു, അവള്‍ക്കൊപ്പം അവളുടെ സ്വപ്‌നങ്ങളും മരിച്ചു. നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മൂന്നു അജ്ഞാതരായ ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ.. എനിക്കറിയാവുന്ന കാര്യം: നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. നീതിക്ക് വേണ്ടി ഉറക്കെ ശബ്ദിക്കാന്‍ നമ്മുടെ കൈയില്‍ ഏത് മെഗാഫോണ്‍ ആണോ ഉളളത് അത് ഉപയോഗിക്കേണ്ടതായി വരും. അതുകൊണ്ടാണ് ബ്രെയോണ ടെയ്‌ലര്‍ ഒ മാഗസിന്റെ കവറായിരിക്കുന്നത്. അവളുടെ പേരില്‍ നീതിക്കായി ഞാന്‍ ഉറക്കെ ശബ്ദിക്കുന്നു.'- മാസികയിലെ തന്റെ പതിവ് കോളത്തില്‍ (What I know for sure) വംശീയതയെ കുറിച്ച് വാചാലയായ ഓപ്ര ഇരുപതു വര്‍ഷത്തിനിടയില്‍ ആദ്യമായി ഇത്തരമൊരു നിലപാട് സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ചും വിശദീകരിച്ചു. 

Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar

Continue reading